BREAKING NEWS

രണ്ടു വയസുകാരന്റെ മരണത്തിനു പിന്നിൽ അന്തവിശ്വാസമോ? മുമ്പ് കാവിനടുത്ത് താമസിച്ചത് ദോഷം, കുടുംബത്തിൽ ഒരു മരണം സംഭവിക്കുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചു- രാഹുലിന്റെ പിതാവ്!! കുഞ്ഞ് മരിച്ചത് പട്ടിണിയും പരിവെട്ടവുമായി, ആദ്യം ആരുമറിയാതെ അടക്കാൻ മൃതദേഹവുമായി പോയത് ബന്ധുവിന്റെ വീട്ടിലേക്ക്, നാട്ടുകാർ ഇടപെട്ടതോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു

· · 1 min read
Share: Copied!

ആലപ്പുഴ: കുടുംബത്തിൽ മൂന്നു വർഷത്തിനിടെ മൂന്നരമാസവും രണ്ടു വയസും പ്രായമുള്ള രണ്ടു കുരുന്നുകൾ മരിച്ച സംഭവത്തിൽ കുടുംബത്തിൽ ഒരു മരണം സംഭവിക്കുമെന്ന് ജ്യോത്സ്യൻ നേരത്തെ പ്രവചിച്ചിരുന്നുവെന്ന വിചിത്രവാദവുമായി പിതാവ്. ആലപ്പുഴ ഹരിപ്പാട്ട് ദുരൂഹസാഹചര്യത്തിൽ ഇന്നലെ മരിച്ച രണ്ടു വയസുകാരന്റെ പിതാവ് രാജേഷാണ് ഈ വാദവുമായി രം​ഗത്തെത്തിയത്.

മുമ്പ് കാവിനടുത്ത് താമസിച്ചതുമായി ബന്ധപ്പെട്ട ദോഷമാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് ഇയാളുടെ അവകാശവാദം. എന്നാൽ, കുഞ്ഞ് മരിച്ചത് കടുത്ത പോഷകാഹാരക്കുറവ് മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം കുഞ്ഞിന്റെ മരണം പുറത്തറിയിക്കാതെ രഹസ്യമായി സംസ്‌കരിക്കാനും നീക്കം നടന്നിരുന്നതായി റിപ്പോർട്ട്. കുട്ടിയുടെ മൃതദേഹവുമായി പിതാവ് രാജേഷ് ആദ്യം ഹരിപ്പാട് ഡാണാപ്പടിയിലുള്ള ബന്ധുവീട്ടിലാണ് എത്തിയത്. ഇവിടെവെച്ച് ആരുമറിയാതെ മൃതദേഹം അടക്കാനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ നാട്ടുകാർ ഇടപെട്ടതോടെയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

മാതാപിതാക്കൾ കുട്ടികളെ വേണ്ടവിധം നോക്കിയിരുന്നില്ലെന്ന് രാജേഷിന്റെ അമ്മ കമലമ്മാളുെ ആരോപിച്ചു. കുട്ടികൾക്ക് ആവശ്യത്തിന് ആഹാരമോ പരിചരണമോ നൽകിയിരുന്നില്ലെന്നും വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നതെന്നും അയൽവാസികൾ പറഞ്ഞു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപെടുകയും കുടുംബത്തിലെ മറ്റ് നാല് പെൺകുട്ടികളുടെ ആരോഗ്യാവസ്ഥ ഉടൻ പരിശോധിക്കാൻ നിർദേശം നൽകുകയും ചെയ്തു. അതേസമയം, ആറ് വർഷം മുമ്പ് ഇവരുടെ മൂന്നര മാസം പ്രായമുള്ള മറ്റൊരു കുഞ്ഞ് സമാനമായ രീതിയിൽ മരിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഈ മരണത്തിന് ഔദ്യോഗിക രേഖകളൊന്നുമില്ലെന്നും, അന്നും വിവരം മറച്ചുവെച്ച് ബന്ധുവീട്ടിൽ മൃതദേഹം സംസ്‌കരിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

‘ഒരു ജോലിയുണ്ട് ചെയ്യാൻ കഴിയുമോ’? ടെല​ഗ്രാം ചാറ്റ് വഴി ബോസ്… സിനഗോഗിന് തീയിട്ട എബിൻ വെളിപ്പെടുത്തിയ ആ ബോസ് ലോറൻസ് ബിഷ്ണോയി? ബിഷ്ണോയ് ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ അംഗമെന്ന് കണ്ടെത്തൽ!! വാളകത്തെ വീട്ടിലും യൂസ്ഡ് കാർ ഷോറൂമിലും പെട്രോൾ ബോംബ് എറിഞ്ഞതിനു പ്രതിഫലമായി നൽകിയത് 5000 രൂപയ്ക്ക് തുല്യമായ ക്രിപ്റ്റോ കറൻസി…

BREAKING NEWS
പ്രതികൾ ലക്ഷ്യമിടുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ!! അണ്ഡത്തിന് വില 25,000 മുതൽ 30,000 രൂപ വരെ, ഒരു സ്ത്രീയിൽനിന്ന് അണ്ഡം ശേഖരിച്ചത് 33 തവണ...അനധികൃത അണ്ഡദാന- വിൽപ്പന കേന്ദ്രങ്ങളിൽ ഇഡി പരിശോധന, 17 പ്രതികൾക്കെതിരെ കുറ്റപത്രം... പ്രതികൾ ഇത്തരത്തിൽ ഒരു കോടി രൂപവരെ സമ്പാദിച്ചുവെന്ന് ഇ...
19 Oct 2026
BREAKING NEWS
‘അദാനി സ്പോൺസേർഡ് സർക്കാരാണ് യുഡിഎഫ് ’; 'വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരെ എം.വി. ജയരാജൻ; 'വൈദ്യുതി നിരക്ക് വർധനയുടെ കാര്യത്തിലും അദാനിക്ക് പങ്കുണ്ട്'
19 Oct 2026
BREAKING NEWS
വിജയ്‌യെ ’നായ’യെന്ന് വിളിച്ചധിക്ഷേപിച്ച് ഡിഎംകെ വനിതാ നേതാവ്; ’ഈ രീതിയിൽ മുന്നോട്ടുപോയാൽ വൈകാതെ മൂക്കിൽ പഞ്ഞിവെച്ച് ഇരിക്കേണ്ടിവരും’എന്നും പരാമർശം; വേദിയിലിരിക്കെ അസ്വസ്ഥയായി കനിമൊഴി ,വിവാദമായി ദൃശ്യങ്ങൾ
19 Oct 2026
BREAKING NEWS
'ഒരു ജോലിയുണ്ട് ചെയ്യാൻ കഴിയുമോ'? ടെല​ഗ്രാം ചാറ്റ് വഴി ബോസ്... സിനഗോഗിന് തീയിട്ട എബിൻ വെളിപ്പെടുത്തിയ ആ ബോസ് ലോറൻസ് ബിഷ്ണോയി? ബിഷ്ണോയ് ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ അംഗമെന്ന് കണ്ടെത്തൽ!! വാളകത്തെ വീട്ടിലും യൂസ്ഡ് കാർ ഷോറൂമിലും പെട്രോൾ ബോംബ് എറിഞ്ഞതിനു പ്രതിഫലമായി നൽകിയത് 5000 രൂപയ്ക്...
19 Oct 2026