BREAKING NEWS

കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ നിന്നും മൊബൈൽ ഫോണ്‍ പിടികൂടി, കണ്ടെത്തിയത് സിം ഇല്ലാത്ത കീപാഡ് ഫോണ്‍, ലഹരിവസ്തുക്കള്‍ പിടികൂടുന്നതും പതിവ്

· · 1 min read
Share: Copied!

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ജയിൽ അധികൃതർ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജയിൽ വകുപ്പ് ജോയിന്റ് സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജയിലിലെ ‘സിഡി’ ബ്ലോക്കിലുള്ള ആറാം നമ്പർ സെല്ലിന് പിന്നിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഫോൺ.

കീപാഡ് ഉള്ള സാധാരണ ഫോണാണ് കണ്ടെടുത്തതെന്നും ഇതിൽ സിം കാർഡ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ജയിലിനുള്ളിൽ ഈ ഫോൺ ഉപയോഗിച്ചത് ഏത് തടവുകാരനാണെന്ന് തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തുന്നതിനായി ഉപകരണം സൈബർ സെല്ലിന് കൈമാറും.

മുൻപ് ഫോണിൽ ഉപയോഗിച്ച സിം കാർഡുകൾ, വിളിച്ച നമ്പറുകൾ എന്നിവ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തുടർച്ചയായി മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും പിടികൂടുന്നത് പതിവായതോടെ ജയിൽ വകുപ്പ് പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ജയിലുകളിലെ സുരക്ഷാ വീഴ്ചകൾ തടയുന്നതിനായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലും നിർമ്മിത ബുദ്ധി കാമറകളും ഡ്രോണുകളും ഉൾപ്പെടെയുള്ള ആധുനിക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ജയിൽ വകുപ്പ് അടുത്തിടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തിയത്.

BREAKING NEWS
മക്കൾക്ക് കഴിഞ്ഞമാസം സ്കൂളിൽ നിന്ന് കിട്ടിയ 20 കിലോ അരി പിതാവ് 500 രൂപയ്ക്ക് മറിച്ചുവിറ്റും കൊടും ക്രൂരത!! രാജേഷ് തികഞ്ഞ മദ്യപാനി, ഭാര്യ പ്രസവത്തിനായി ആശുപത്രിയിൽ, രാഹുൽ മരിക്കുന്നതിനു തലേ ദിവസം രാത്രിയും മദ്യപിച്ചാണ് വീട്ടിലെത്തിയതെന്ന് നാട്ടുകാർ
19 Oct 2026
BREAKING NEWS
‘അഞ്ച് മാസം എന്ന ചെറിയ കാലയളവിനുള്ളിൽ കേരളത്തെ ഉടച്ചുവാർത്ത ഒരു മുഖ്യമന്ത്രിയെ പിന്നിൽനിന്ന് കുത്താൻ ശ്രമിക്കുന്നവർ ഒറ്റപ്പെടും’; കോൺഗ്രസിലെ സ്ഥാനമോഹികൾക്കെതിരെ ആർ. ചന്ദ്രശേഖരൻ
19 Oct 2026
BREAKING NEWS
പ്രതികൾ ലക്ഷ്യമിടുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ!! അണ്ഡത്തിന് വില 25,000 മുതൽ 30,000 രൂപ വരെ, ഒരു സ്ത്രീയിൽനിന്ന് അണ്ഡം ശേഖരിച്ചത് 33 തവണ...അനധികൃത അണ്ഡദാന- വിൽപ്പന കേന്ദ്രങ്ങളിൽ ഇഡി പരിശോധന, 17 പ്രതികൾക്കെതിരെ കുറ്റപത്രം... പ്രതികൾ ഇത്തരത്തിൽ ഒരു കോടി രൂപവരെ സമ്പാദിച്ചുവെന്ന് ഇ...
19 Oct 2026
BREAKING NEWS
‘അദാനി സ്പോൺസേർഡ് സർക്കാരാണ് യുഡിഎഫ് ’; 'വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരെ എം.വി. ജയരാജൻ; 'വൈദ്യുതി നിരക്ക് വർധനയുടെ കാര്യത്തിലും അദാനിക്ക് പങ്കുണ്ട്'
19 Oct 2026