BREAKING NEWS

സർക്കാരിന്റെ ഇരട്ട നീതി! ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ കേസില്ല, രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് ക്രിമിനൽ കേസ്, വിമര്‍ശനവുമായി ആര്‍ ശ്രീലേഖ

· · 1 min read
Share: Copied!

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചതിൽ പൊലീസ് കേസ് എടുത്തതിനെ വിമർശിച്ച്‌ ബിജെപി നേതാവ് ആർ.ശ്രീലേഖ. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ കേസില്ല. രാഹുൽ ഗാന്ധിയെ വിമർശിച്ചാൽ കേസെടുക്കുകയാണ്. കലാപഹ്വാനം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് കേസ് എടുത്തതെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാരിന്റെ ഇരട്ട നീതി! ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചാൽ അത് പോലീസിന് നേരിട്ട് എടുക്കാനാകാത്ത മാനനഷ്ട കേസ്.

രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്ന് പരാതി കിട്ടിയാൽ അതിൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ്! കഴിഞ്ഞ ദിവസമാണ് ശ്രീലേഖക്കെതിരെ കേസെടുത്തത്. ശ്രീലേഖയുടെ പ്രസംഗം പ്രവർത്തകരുടെ ഇടയിൽ ലഹളയുണ്ടാക്കാനുള്ള ശ്രമം എന്നാണ് എഫ്ഐആറിലുള്ളത്.

പുനലൂർ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ പന്തളം ഡിജിപിക്ക് പരാതി നൽകിയിരുന്നു. മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ വിവാദ പരാമർശം.

BREAKING NEWS
മന്ത്രിസഭ പോലും അറിഞ്ഞില്ലേ? 12,710 കോടിയുടെ ഭൂമി ഇടപാടിൽ വൻ ചോദ്യങ്ങൾ; കിഫ്ബി രേഖകൾ പുറത്ത്!
17 Oct 2026
BREAKING NEWS
സിപിഐ (എം) സമ്പന്നരുടെ മാത്രം പാര്‍ട്ടിയായി മാറി, മകള്‍ക്കായി കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങുമ്പോള്‍ പിണറായി ഇഎംഎസിനെ ഓര്‍ക്കണമായിരുന്നു, എം വി ഗോവിന്ദന് ഔചിത്യ ബോധമില്ല, നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയത് അയാളുടെ നിലപാടുകള്‍ കൊണ്ട്, വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ സൂക്ഷ വിമര്‍ശനം
17 Oct 2026
BREAKING NEWS
സമരസഖാവിന്റെ ജീവിതം ദൃശ്യകാവ്യമാകുന്നു: പി.കെ. ഗുരുദാസനെക്കുറിച്ച് പുതിയ ഡോക്യുമെന്ററി വരുന്നു, സംവിധാനം ബിജു നെട്ടറ
17 Oct 2026
BREAKING NEWS
മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫെന്ന പേരില്‍ ശമ്പളം, ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് എംഎല്‍എയ്ക്ക്
17 Oct 2026