BREAKING NEWS

മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫെന്ന പേരില്‍ ശമ്പളം, ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് എംഎല്‍എയ്ക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫെന്ന പേരിൽ ശമ്പളംപറ്റുന്നവർ ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് എംഎൽഎക്ക് വേണ്ടി. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സുരേഷ് കുമാർ രമ്യ ഹരിദാസിന്റെ ഡ്രൈവറായിട്ടാണ് ജോലി ചെയുന്നത്. നിയമസഭയിലടക്കം എംഎൽഎയെ വിളിച്ചു കൊണ്ടുവന്നതും തിരികെ എത്തിച്ചതും സുരേഷ് കുമാർ ആണെന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അശ്വന്ത് ജോലി ചെയ്യുന്നത് എംഎൽഎ ഓഫീസിൽ. എംഎൽഎയ്‌ക്കെതിരെ വലിയ രീതിയിലുള്ള ജനവികാരം ഉയരുന്ന സാഹചര്യത്തിൽ രമ്യ ഹരിദാസിന് മേൽ പാർട്ടിക്ക് നിയന്ത്രണം വേണമെന്നാണ് മണ്ഡലം കമ്മിറ്റികളുടെ നിർദേശം. ജില്ലാ നേതാക്കളെയും പ്രാദേശിക നേതാക്കളെയും എംഎൽഎ അവഗണിക്കുന്നു എന്ന് കാട്ടി നേതാക്കൾ കെപിസിസിക്കും പരാതി നൽകിയിരുന്നു. ചിറയിൻകീഴ് കോൺഗ്രസിൽ ഭിന്നത രൂക്ഷമാണ്.

വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ ദിവസമാണ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് വിമൽ രാജിവച്ചത്. എന്നാൽ എംഎൽഎയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ഒത്തുപോകാൻ കഴിയാത്ത സാഹചര്യവുമാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് സൂചന

BREAKING NEWS
സമരസഖാവിന്റെ ജീവിതം ദൃശ്യകാവ്യമാകുന്നു: പി.കെ. ഗുരുദാസനെക്കുറിച്ച് പുതിയ ഡോക്യുമെന്ററി വരുന്നു, സംവിധാനം ബിജു നെട്ടറ
17 Oct 2026
BREAKING NEWS
മൂന്നുപേർ മരിച്ച അതേ റോഡിൽ റീൽസ് എടുക്കാൻ യുവാവിന്റെ അഭ്യാസം, പിന്നാലെ വന്നവർ വീഡിയോ പകർത്തി MVDയ്ക്ക് അയച്ചു; കിട്ടി എട്ടിന്റെ പണി; ’ഡ്രൈവിങ് ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യും’
17 Oct 2026
BREAKING NEWS
വെറുതെ മോഹിപ്പിച്ചു, വീണ്ടും ചാഞ്ചാട്ടം; സ്വർണവിലയിൽ ചെറിയ കുതിപ്പ്, ഇന്നത്തെ നിരക്ക് അറിയാം
17 Oct 2026
BREAKING NEWS
’കോട്ടകൾ തകർന്നു, വോട്ടും ചോർന്നു’; തിരുത്താനുള്ള പ്ലാനുകളൊരുക്കി സി.പി.എം; നേതാക്കൾ സ്വത്ത് വെളിപ്പെടുത്തും, പതിവായി ഗൃഹസന്ദർശനം, നേതൃത്വത്തിലേക്ക് വരുന്നവർ കളങ്കമില്ലാത്തവരാകണം
17 Oct 2026