BREAKING NEWS

സിപിഐ (എം) സമ്പന്നരുടെ മാത്രം പാര്‍ട്ടിയായി മാറി, മകള്‍ക്കായി കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങുമ്പോള്‍ പിണറായി ഇഎംഎസിനെ ഓര്‍ക്കണമായിരുന്നു, എം വി ഗോവിന്ദന് ഔചിത്യ ബോധമില്ല, നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയത് അയാളുടെ നിലപാടുകള്‍ കൊണ്ട്, വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ സൂക്ഷ വിമര്‍ശനം

· · 1 min read
Share: Copied!

കൊല്ലം: കൊല്ലത്തെ സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് രൂക്ഷ വിമര്‍ശനം. പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പ്രതിനിധികള്‍ തുറന്നടിച്ചു. പിണറായി വിജയന്‍ പാര്‍ട്ടിക്ക് മുകളിലേക്ക് വളര്‍ന്നതും തിരിച്ചടിയായി. വിഎസിനെ അടക്കം അനുസ്മരിച്ചായിരുന്നു വിമര്‍ശനം.

പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി. പിണറായി സര്‍ക്കാരിനെ തിരുത്താന്‍ പാര്‍ട്ടിക്കായില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ഉയര്‍ന്നു. മകള്‍ക്കായി കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങുമ്പോള്‍ പിണറായി ഇഎംഎസിനെ ഓര്‍ക്കണമായിരുന്നുവെന്നും പ്രതിനിധികള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് ഔചിത്യ ബോധമില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. എം വി ഗോവിന്ദന്റെ തെറ്റായ നിലപാടുകള്‍ കണ്ണൂരിലെ പരാജയത്തിന് കാരണമായി.

ആലപ്പുഴയിലും കണ്ണൂരിലും അടക്കം നേതാക്കല്‍ പാര്‍ട്ടി വിട്ട് പോയത് എം വി ഗോവിന്ദന്റെ നിലപാടുകള്‍ കൊണ്ടാണ്. നേതാക്കളുടെ ശരീരഭാഷയും, ജനങ്ങളോടുള്ള സമീപനങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ചര്‍ച്ച ഉയര്‍ന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് ടേം വ്യവസ്ഥ എടുത്തു കളഞ്ഞത് ആരെ സംരക്ഷിക്കാനെണെന്ന് നേതൃത്വത്തോട് ചോദിച്ച പ്രതിനിധികള്‍ കൊല്ലം ജില്ലയില്‍ വനിതകളെ മത്സരിപ്പിക്കാത്തതിനെതിരെയും വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാന നേതൃത്വത്തെ ജില്ലാ നേതൃത്വത്തിന് പേടിയാണെന്നും പരിഹാസമുണ്ടായി. കൊല്ലത്തെ സിപിഐഎം സമ്പന്നരുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും സിപിഐഎം പിരിവ് പാര്‍ട്ടിയായി മാത്രം ഒതുങ്ങിയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

BREAKING NEWS
പരിചയക്കാർ, യഥാർത്ഥ സ്വഭാവം മനസിലായതോടെ അകന്നു, ആ പക തീർക്കാൻ പിന്നാലെ നടന്ന് ആക്രമണം! കലൂരിൽ യുവതിയെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിച്ച 21കാരൻ പിടിയിൽ
17 Oct 2026
BREAKING NEWS
"പഴയതൊക്കെ മറക്കണോ"?? തല്‍ക്കാലം ഇത് ഇവിടെ കിടക്കട്ടെ, ബാക്കി പിന്നെ!! സര്‍ക്കാരിന്റെ പിണറായി അനുകൂല നിലപാടിനെതിരെ സി ആര്‍ മഹേഷ്
17 Oct 2026
BREAKING NEWS
എടിഎം കാർഡ് അസം സ്വദേശിയുടെ പേരിൽ, സിം വൈക്കം സ്വദേശിയുടേത്... കാശുപോകുന്നത് സിഐയുടെ പോക്കറ്റിലേക്കും!! ഇരകൾ മണ്ണ് മാഫിയ സംഘങ്ങൾ, മറ്റ് അനധികൃത ഇടപാട് നടത്തുന്നവർ, 45 ദിവസത്തിനിടെ പി.എ. ഷമീർഖാൻ ഗൂഗിൾ പേ വഴി സമ്പാദിച്ചത് 2.28 ലക്ഷം, പണം അക്കൗണ്ടിലെത്തിയാൽ മാസ്ക്കും ഹെൽമറ്റും ധരിച്ച് ബൈക്കിൽ എടിഎം ...
17 Oct 2026
BREAKING NEWS
മന്ത്രിസഭ പോലും അറിഞ്ഞില്ലേ? 12,710 കോടിയുടെ ഭൂമി ഇടപാടിൽ വൻ ചോദ്യങ്ങൾ; കിഫ്ബി രേഖകൾ പുറത്ത്!
17 Oct 2026