BREAKING NEWS

സമരസഖാവിന്റെ ജീവിതം ദൃശ്യകാവ്യമാകുന്നു: പി.കെ. ഗുരുദാസനെക്കുറിച്ച് പുതിയ ഡോക്യുമെന്ററി വരുന്നു, സംവിധാനം ബിജു നെട്ടറ

· · 1 min read
Share: Copied!

കേരള രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടായ, തൊഴിലാളി വർഗ്ഗത്തിന്റെ സമരനായകൻ സഖാവ് പി.കെ. ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു. ‘സമരസഖാവ് പി.കെ. ഗുരുദാസൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ സമരതീക്ഷ്ണമായ വഴികളിലൂടെയും കർമ്മമേഖലകളിലൂടെയുമുള്ള യാത്രയാണ്.
​വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് തുടങ്ങി, കൊല്ലത്തിന്റെ മണ്ണിൽ കശുവണ്ടി-കയർ തൊഴിലാളികളുടെ അവകാശങ്ങൾക്കായി പൊരുതി ആ കാലഘട്ടത്തിന്റെ കരുത്തുറ്റ ശബ്ദമായി മാറിയ സഖാവിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത് പ്രശസ്ത സംവിധായകൻ ബിജു നെട്ടറയാണ്. ഇതിനുമുമ്പ് എൻ. എൻ. പിള്ള, കാക്കനാടൻ എന്നിവരെക്കുറിച്ച് ബിജു നെട്ടറ ഒരുക്കിയ ഡോക്യുമെന്ററികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

​തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ വലിയൊരു ഏട് അടയാളപ്പെടുത്തുന്ന ഈ ഡോക്യുമെന്ററി രാഷ്ട്രീയ-സാമൂഹിക രംഗത്ത് വലിയ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

​ ബാനർ -നെട്ടറ മീഡിയ പ്രൊഡക്ഷൻസ്,സ്ക്രിപ്റ്റ്, സംവിധാനം – ബിജു നെട്ടറ,
​നിർമ്മാണം- പി. എ. സമദ് കരുനാഗപ്പള്ളി, സുധീർ മംഗലത്ത്, വിൽസൺ പെരേര, എഡിറ്റിംഗ്- അഭിലാഷ് ബാലചന്ദ്രൻ, പ്രോജക്ട് ചീഫ് കോ-ഓർഡിനേറ്റർ – കെ സേതുമാധവൻ, കോ-പ്രൊഡ്യൂസർ- ടി വി ബാലൻ,
​ഛായാഗ്രഹണം- രാരിഷ്, ഗൗരി ബിജു, നരേഷൻ – പ്രൊഫ. അലിയാർ, അസ്സോ: ഡയറക്ടർ – പതി കെ നായർ, സൗണ്ട് മിക്സിംഗ് & ഡിസൈൻ – ദിനേശ് പവിത്രേശ്വരം,
​സിങ്ക് സൗണ്ട്- മോഹൻകുമാർ (ചിത്രാഞ്ജലി), പ്രൊഡക്ഷൻ മാനേജർ – ജയചന്ദ്രൻ നെടുങ്ങോലം, കമൻ്ററി റൈറ്റർ_നന്ദകുമാർ കടപ്പാൾ, ടെക്നിക്കൽ സപ്പോർട്ട് – അയ്മൻ ഡിജിറ്റൽ സ്‌റ്റുഡിയോ, തിരുവനന്തപുരം, ലൊക്കേഷൻ മാനേജേഴ്സ് – ജെ വി കുറുപ്പ്, ഗോപൻ വി എസ്, സ്‌കെച്ചസ് – സിഗ്‌നി ദേവരാജ്, മുരളിദാസൻ, ബ്രോഷർ – ശ്രീരഞ്ജ് ഗ്രാഫിക്‌സ്, സ്‌റ്റിൽസ് – ജിജോ എസ് പരവൂർ, ജോഷ് തംബുരു, സന്തോഷ് തട്ടാമല, പി ആർ ഓ – അജയ് തുണ്ടത്തിൽ.

BREAKING NEWS
പരിചയക്കാർ, യഥാർത്ഥ സ്വഭാവം മനസിലായതോടെ അകന്നു, ആ പക തീർക്കാൻ പിന്നാലെ നടന്ന് ആക്രമണം! കലൂരിൽ യുവതിയെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിച്ച 21കാരൻ പിടിയിൽ
17 Oct 2026
BREAKING NEWS
എടിഎം കാർഡ് അസം സ്വദേശിയുടെ പേരിൽ, സിം വൈക്കം സ്വദേശിയുടേത്... കാശുപോകുന്നത് സിഐയുടെ പോക്കറ്റിലേക്കും!! ഇരകൾ മണ്ണ് മാഫിയ സംഘങ്ങൾ, മറ്റ് അനധികൃത ഇടപാട് നടത്തുന്നവർ, 45 ദിവസത്തിനിടെ പി.എ. ഷമീർഖാൻ ഗൂഗിൾ പേ വഴി സമ്പാദിച്ചത് 2.28 ലക്ഷം, പണം അക്കൗണ്ടിലെത്തിയാൽ മാസ്ക്കും ഹെൽമറ്റും ധരിച്ച് ബൈക്കിൽ എടിഎം ...
17 Oct 2026
BREAKING NEWS
"പഴയതൊക്കെ മറക്കണോ"?? തല്‍ക്കാലം ഇത് ഇവിടെ കിടക്കട്ടെ, ബാക്കി പിന്നെ!! സര്‍ക്കാരിന്റെ പിണറായി അനുകൂല നിലപാടിനെതിരെ സി ആര്‍ മഹേഷ്
17 Oct 2026
BREAKING NEWS
മന്ത്രിസഭ പോലും അറിഞ്ഞില്ലേ? 12,710 കോടിയുടെ ഭൂമി ഇടപാടിൽ വൻ ചോദ്യങ്ങൾ; കിഫ്ബി രേഖകൾ പുറത്ത്!
17 Oct 2026