BREAKING NEWS

ഇറാന്റെ ആണവകേന്ദ്രം ആക്രമിച്ചേക്കും; പിക്കാക്‌സ് മലനിര ലക്ഷ്യമിടുന്നെന്ന് ട്രംപ്; ’വേ​ഗം തകർക്കും’

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനെ ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് തടയുന്നതിന്റെ ഭാഗമായി പിക്കാക്‌സ് മലനിരയിലെ ആണവകേന്ദ്രത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂസ്മാക്‌സിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരായ ആക്രമണത്തിൽ ആണവായുധം ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ കൈവശം ആണവായുധമുണ്ടായിരുന്നെങ്കിൽ അവർ അത് ഉപയോഗിക്കുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാന്റെ ആണവകേന്ദ്രം ദശലക്ഷക്കണക്കിന് ടൺ പാറകൾക്കും മണ്ണിനും അടിയിലാണെന്നും പിക്കാക്‌സ് മലനിരയിലെ കേന്ദ്രത്തെക്കുറിച്ചും അമേരിക്ക ആലോചിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ആവശ്യമെങ്കിൽ അവിടം ആക്രമിച്ച് വേഗത്തിൽ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ഇറാനെതിരായ യുദ്ധത്തിൽ കരസേനയെ വിന്യസിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ, ഇറാന്റെ ആണവകേന്ദ്രങ്ങൾക്കും ഊർജനിലയങ്ങൾക്കും നേരെ ‘മദർ ഓഫ് ഓൾ ബോംബ്‌സ്’ എന്നറിയപ്പെടുന്ന ജിബിയു-43/ബി മാസീവ് ഓർഡൻസ് എയർ ബ്ലാസ്റ്റ് (MOAB) ബോംബ് ഉപയോഗിക്കുമോയെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയില്ല.

ഇറാനെതിരായ സൈനിക നടപടി പുനരാരംഭിക്കാൻ പ്രസിഡന്റ് ഉത്തരവിട്ടാൽ നടപ്പാക്കേണ്ട ആക്രമണപദ്ധതികൾ അമേരിക്കൻ സൈന്യം തയ്യാറാക്കിയതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിൽ അതിശക്തമായ MOAB ബോംബിന്റെ ഉപയോഗവും പരിഗണിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.

BREAKING NEWS
ഫ്രാൻസിൽ തെരുവുയുദ്ധം... തെരുവുലിറങ്ങിയത് ഏകദേശം 5.5 ലക്ഷം പേർ, അക്രമാസക്തരായ ജനങ്ങൾ കെട്ടിടങ്ങൾക്കും കടകൾക്കും തീയിട്ടു, പ്രതിഷേധം നിയന്ത്രിക്കുന്നതിനിടെ 150 പോലീസുകാർക്ക് പരുക്ക്, സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവിന്റെ കൈ തകർന്നു
18 Oct 2026
BREAKING NEWS
കാറില്‍ നിന്ന് പുറത്തിറങ്ങിയാല്‍ കൊന്നു കളയും..... മുടിക്ക് പിടിച്ച് തടഞ്ഞുനിര്‍ത്തി, ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു, 20കാരിയുടെ പരാതിയില്‍ യുവാവിനെതിരെ കേസ്
18 Oct 2026
BREAKING NEWS
ഭാര്യ സീറ്റ് ചോദിച്ചപ്പോൾ എം വി ഗോവിന്ദൻ ‘നോ’ പറഞ്ഞിരുന്നുവെങ്കിൽ പാർട്ടിക്കു വലിയ ഗുണം ചെയ്തേനെ, കണ്ണൂരിലെ ദയനീയ പരാജയത്തിനു കാരണം സ്വാർഥ താൽപര്യങ്ങള്‍, പിണറായി വിജയനെയും മകളെയും മരുമകനെയും സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ല, സിപിഐ(എം) വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം
18 Oct 2026
BREAKING NEWS
ബൈക്കപകടം, ബെംഗളൂരുവിൽ 23 കാരിയായ മലയാളി നഴ്സിന് ദാരുണാന്ത്യം; ട്രക്കിങ് കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്, സുഹൃത്തിന് പരിക്ക്
18 Oct 2026