BREAKING NEWS

ബൈക്കപകടം, ബെംഗളൂരുവിൽ 23 കാരിയായ മലയാളി നഴ്സിന് ദാരുണാന്ത്യം; ട്രക്കിങ് കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്, സുഹൃത്തിന് പരിക്ക്

· · 1 min read
Share: Copied!

ബെംഗളൂരു: നെലമംഗല വീരാഞ്ജനപുരയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവതി മരിച്ചു. തിരുവല്ല മഞ്ഞാടി തൈമലയിൽ അജി സക്കറിയയുടെ മകൾ അലീന അന്നമ്മ സക്കറിയ (23) ആണ് മരിച്ചത്. ബെംഗളൂരുവിലെ എം.ജി. റോഡിലുള്ള സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു.

തുമക്കൂരു ദേവരായനദുർഗ മലയിൽ ട്രക്കിങ് കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച ഉച്ചയോടെ ബൈക്കിന് പിന്നിൽ ട്രക്കിടിക്കുകയായിരുന്നു. അപകടത്തിൽ അലീനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.

ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള പി.ജിയിലായിരുന്നു അലീന താമസിച്ചിരുന്നത്. മാതാവ് ആശ അജി. സഹോദരൻ അജിൻ സക്കറിയ.

കേരള സമാജം നെലമംഗല, സമന്വയ എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരുടെ സഹായത്തോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം നെലമംഗല ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

BREAKING NEWS
ഭാര്യ സീറ്റ് ചോദിച്ചപ്പോൾ എം വി ഗോവിന്ദൻ ‘നോ’ പറഞ്ഞിരുന്നുവെങ്കിൽ പാർട്ടിക്കു വലിയ ഗുണം ചെയ്തേനെ, കണ്ണൂരിലെ ദയനീയ പരാജയത്തിനു കാരണം സ്വാർഥ താൽപര്യങ്ങള്‍, പിണറായി വിജയനെയും മകളെയും മരുമകനെയും സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ല, സിപിഐ(എം) വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം
18 Oct 2026
BREAKING NEWS
ഉമ്മന്‍ ചാണ്ടിക്കെതിരെ ബലാത്സംഗ കേസെടുത്ത് സിബിഐക്ക് എറിഞ്ഞ് കൊടുത്തയാളാണ്, പിണറായിയോട് അനുകമ്പ തോന്നുന്നത് കാണുമ്പോള്‍ പ്രയാസമുണ്ട്, വിട്ടുവീഴ്ച ചെയ്താല്‍ സിപിഎം തലയില്‍ കയറി നിരങ്ങും, താന്‍ ആരോടും പ്രതികാര ബുദ്ധിയോട് പെരുമാറുന്ന ആളല്ല- മാത്യു കുഴല്‍നാടന്‍
18 Oct 2026
BREAKING NEWS
ദസറയ്ക്ക് ബലൂൺ വിൽക്കാനെത്തിയ ഒൻപതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; രാത്രി ​ഗ്രൗണ്ടിൽ തളർന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടു പോയി ക്രൂരകൃത്യം; പ്രതിക്ക് വധശിക്ഷ
18 Oct 2026
BREAKING NEWS
ഫ്രാൻസ് കത്തുന്നു; തെരുവുകൾ കലാപഭൂമിയായി, സർക്കാർ കെട്ടിടങ്ങൾക്കും ചരിത്രസ്മാരകങ്ങൾക്കും തീയിട്ട് പ്രതിഷേധക്കാർ; ഷോപ്പുകളിൽ കൂട്ട കൊള്ള
18 Oct 2026