BREAKING NEWS

കാറില്‍ നിന്ന് പുറത്തിറങ്ങിയാല്‍ കൊന്നു കളയും….. മുടിക്ക് പിടിച്ച് തടഞ്ഞുനിര്‍ത്തി, ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു, 20കാരിയുടെ പരാതിയില്‍ യുവാവിനെതിരെ കേസ്

· · 1 min read
Share: Copied!

കാസര്‍കോട്: അകന്നുമാറുന്നുവെന്ന സംശയത്തില്‍ യുവതിയെ അക്രമിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാക്കം, ചെര്‍ക്കാപ്പാറയിലെ 20കാരിയുടെ പരാതിയില്‍ പള്ളിക്കര, പൂച്ചക്കാട് സ്വദേശിക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം മൂന്നരമണിയോടെ പള്ളിപ്പുഴയില്‍ വച്ച് പ്രതിയുടെ കാറിനകത്ത് വച്ച് പരാതിക്കാരിയുടെ മുടിക്ക് പിടിച്ച് തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ചതായും പരാതിയില്‍ പറഞ്ഞു.

പിന്നീട് കാറുമായി ബേക്കല്‍ ബീച്ചിലെത്തുകയും കാറില്‍ നിന്ന് പുറത്തിറങ്ങിയാല്‍ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം യുവതിയുടെ ഐ ഫോണ്‍ നിലത്തെറിഞ്ഞു തകര്‍ത്തതായും ബേക്കല്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പറയുന്നു

BREAKING NEWS
സ്ഥലമുള്ളത് കൊണ്ടാണ് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത്!! കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഒരു പ്രത്യേക വിഷമം? എന്താ കണ്ണൂർ കേരളത്തിലല്ലേ? ഇതിനെല്ലാം കടുത്ത വാക്കുകളിൽ മറുപടി പറയേണ്ടതാണ്, കിഫ്ബിയുടെ മേശ വലിപ്പിൽ നിന്നല്ല പണമെടുത്ത് നൽകുന്നത്- പിണറായി... കണ്ണൂർ പാക്കിസ്ഥാനിലാണോ? വി.ഡി സതീശൻ പറഞ്ഞത് ആനമണ...
18 Oct 2026
BREAKING NEWS
ഫ്രാൻസിൽ തെരുവുയുദ്ധം... തെരുവുലിറങ്ങിയത് ഏകദേശം 5.5 ലക്ഷം പേർ, അക്രമാസക്തരായ ജനങ്ങൾ കെട്ടിടങ്ങൾക്കും കടകൾക്കും തീയിട്ടു, പ്രതിഷേധം നിയന്ത്രിക്കുന്നതിനിടെ 150 പോലീസുകാർക്ക് പരുക്ക്, സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവിന്റെ കൈ തകർന്നു
18 Oct 2026
BREAKING NEWS
ഭാര്യ സീറ്റ് ചോദിച്ചപ്പോൾ എം വി ഗോവിന്ദൻ ‘നോ’ പറഞ്ഞിരുന്നുവെങ്കിൽ പാർട്ടിക്കു വലിയ ഗുണം ചെയ്തേനെ, കണ്ണൂരിലെ ദയനീയ പരാജയത്തിനു കാരണം സ്വാർഥ താൽപര്യങ്ങള്‍, പിണറായി വിജയനെയും മകളെയും മരുമകനെയും സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ല, സിപിഐ(എം) വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം
18 Oct 2026
BREAKING NEWS
ബൈക്കപകടം, ബെംഗളൂരുവിൽ 23 കാരിയായ മലയാളി നഴ്സിന് ദാരുണാന്ത്യം; ട്രക്കിങ് കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്, സുഹൃത്തിന് പരിക്ക്
18 Oct 2026