ചാവശ്ശേരി: മത്സരയോട്ടത്തിനിടെ ചാവശ്ശേരിയിൽ രണ്ട് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 20ഓളം യാത്രക്കാർക്ക് പരിക്കേറ്റു. രാത്രി ഏഴോടെ ചാവശ്ശേരി ടൗണിലായിരുന്നു അപകടം.
തലശ്ശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഹോളിമാത ബസ്സിന്റെ പിന്നിൽ ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന സാഗർ ബസ് ഇടിക്കുകയായിരുന്നു. കൂത്തുപറമ്പ് മുതൽ ഇരു ബസ്സുകളും മത്സരിച്ചാണ് ഓടിയിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു. യാത്രക്കാർ മത്സര ഓട്ടം വേണ്ടയെന്ന് യാത്രക്കാരിൽ പലരും പലതവണ പറഞ്ഞിട്ടും ബസ് ജീവനക്കാർ ഇത് ഗൗനിച്ചില്ലെന്നും ആരോപണമുണ്ട്.
അപകടത്തിൽ പരിക്കേറ്റവർ മട്ടന്നൂരിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മട്ടന്നൂർ പൊലീസ് അപകടത്തിൽപ്പെട്ട ബസ്സുകൾ സ്റ്റേഷനിലേക്ക് മാറ്റി.