BREAKING NEWS

സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർഥിനികളെ ബൈക്കിൽ പിൻതുടർന്ന് സൗഹൃദം സ്ഥാപിച്ച് പീഡനത്തിനിരയാക്കി, ന​ഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെ‌ടുത്തി പലതവണ പീഡനത്തിനിരയാക്കി!! രണ്ട് യുവാക്കൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ ഇരകളായിട്ടുണ്ടെന്ന് സൂചന

· · 1 min read
Share: Copied!

തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയതുമായ കേസിൽ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള ലക്ഷം വീട് സ്വദേശി റ്റിനു(20), വിഴിഞ്ഞം കോട്ടപ്പുറം തുലവിള സൂസന്ന ഹൗസിൽ ലിൻസൺ(21) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉൾപ്പെട്ടിട്ടുള്ളതായും സൂചനയുണ്ട്. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലായിരുന്നു വിദ്യാർഥിനികൾ പീഡനവിവരം അധികൃതരോട് പറഞ്ഞത്.

കഴിഞ്ഞ ആറുമാസം മുൻപായിരുന്നു കേസിനാസപദമായ സംഭവം ന‌ടന്നത്. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർഥിനികളെ ബൈക്കുകളിൽ പിന്തുടർന്ന് സൗഹൃദത്തിലാക്കി പീഡനത്തിനിരയാക്കുകയായിരുന്നു. യുവാക്കൾ മൊബൈൽ ഫോണുകളിൽ ഇവരുടെ നഗ്നഫോട്ടോകളും പകർത്തിയിരുന്നുവെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.

ദൃശ്യങ്ങളുപയോ​ഗിച്ച് ഭീഷണിപ്പെടുത്തി തുടർന്നും പീഡിപ്പിച്ചു. സ്‌കൂളധികൃതർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു രണ്ടുപ്രതികളും അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ. കെ. ഹേമന്ത് കുമാർ, എസ്.ഐ. പ്രശാന്ത്, എസ്.സി.പി.ഒ. വിനയകുമാർ, സിപിഒമാരായ രെജിൻ, രാധിക, സൗമ്യ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

BREAKING NEWS
കോർപ്പറേഷൻ പറഞ്ഞു, നടൻ പ്രകാശ് രാജ് പങ്കെടുക്കേണ്ട പരിപാടിയിൽ മൈക്ക് പിടിച്ചെടുക്കാനെത്തി പോലീസ്, പൊതുജനങ്ങൾ വളഞ്ഞതോടെ മുങ്ങി!! മാനവീയം വീഥിയിൽ നടത്തുന്ന സമരപരിപാടികൾ പോലീസിനെ ഉപയോ​ഗിച്ച് പൊളിക്കാൻ നീക്കം
17 Oct 2026
BREAKING NEWS
വ്യക്തിവൈരാ​ഗ്യം, പച്ചക്കറി വിൽപ്പനക്കാരനെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി കടലിൽ തള്ളി; ഒരേ കുടുംബത്തിലെ ആറുപേർ അറസ്റ്റിൽ
17 Oct 2026
BREAKING NEWS
സ്വന്തം രാജ്യത്തേയും ദാമ്പത്യബന്ധത്തെയും ഒരുപോലെ വഞ്ചിച്ചു, തനിക്ക് അയാളെ വേണ്ടെന്ന് ഭാര്യ... സൈനിക നീക്കങ്ങൾ, യുദ്ധ പദ്ധതികൾ, തുടങ്ങിയ രഹസ്യ വിവരങ്ങൾ യുക്രെയ്ന് കൈമാറി 300-ലേറെ സഹപ്രവർത്തകരായ റഷ്യൻ സൈനികരുടെ മരണത്തിന് വഴിമരുന്നിട്ടു, ആക്രമണ സമയത്ത് അസുഖം ന‌ടിച്ച് മാറിനിന്നു... ഒടുവിൽ രായ്ക്കുരാമ...
17 Oct 2026
BREAKING NEWS
അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം; വാരണാസി ടീമിന്റെ സ്വന്തം കുംഭയ്ക്ക്... പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ്എസ് രാജമൗലി
16 Oct 2026