BREAKING NEWS

’മൂന്നുപേർ ഒരു സ്കൂട്ടറിൽ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായത്; അപകടത്തിനു പിന്നാലെ മൊഴി നൽകിയ പ്രിയാദ് സംഭവത്തിന്റെ ദൃക്സാക്ഷിയാണെന്നതിന് തെളിവുണ്ടോ?’; പ്രതിഭാ​ഗത്തിന്റെ വാദം; സംഭവത്തിന്റെ ഗൗരവം കുറച്ചുകാണിക്കരുതെന്ന് കോടതി

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രതിഭാഗത്തിന്റെ വാദങ്ങളെ ചോദ്യം ചെയ്ത് കോടതി. മൂന്നുപേർ ഒരു സ്കൂട്ടറിൽ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായതെന്ന പ്രതിഭാഗത്തിന്റെ വാദത്തോട്, അതുകൊണ്ടാണോ അവരെ വാഹനം ഇടിച്ചിട്ടതെന്ന് കോടതി ചോദിച്ചു. അപകടത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്ന രീതിയിലാണ് പ്രതിഭാഗം വാദിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്.

അഡ്വ. സെബി ജോസ് കിടങ്ങൂരാണ് പ്രതിഭാഗത്തിനുവേണ്ടി ഹാജരായത്. അപകടത്തിനു പിന്നാലെ മൊഴി നൽകിയ പ്രിയാദ് സംഭവത്തിന്റെ ദൃക്സാക്ഷിയല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. അപകടം നടന്നശേഷമാണ് ഇയാൾ സ്ഥലത്തെത്തിയതെന്നും അതിനാൽ പ്രാഥമിക മൊഴി നൽകാനുള്ള സാഹചര്യം എങ്ങനെയുണ്ടായെന്നും അഭിഭാഷകൻ ചോദിച്ചു. പ്രിയാദ് അപകടം നേരിട്ട് കണ്ടതിന് തെളിവുണ്ടോയെന്നും പ്രതിഭാഗം സംശയമുന്നയിച്ചു.

പ്രതികളും മരിച്ചവരും സംഭവസ്ഥലത്ത് എങ്ങനെ എത്തിയെന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയിട്ടില്ലെന്നും പ്രതിഭാഗം ആരോപിച്ചു. അപകടം നേരിട്ട് കണ്ട ദൃക്സാക്ഷിയുടെ മൊഴി പോലും കേസിലില്ലെന്നാണ് അഭിഭാഷകന്റെ വാദം. കേസിനു പിന്നിൽ പ്രതികൾക്കെതിരായ ഗൂഢാലോചനയുണ്ടെന്നും പ്രിയാദിന്റെ മൊഴിയിൽ സംശയങ്ങളുണ്ടെന്നും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു.

മൂന്നുപേർ ഒരേ സ്കൂട്ടറിൽ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായതെന്ന പ്രതിഭാഗത്തിന്റെ വാദത്തിന്, അതുകൊണ്ടാണോ വാഹനം ഇടിച്ചിട്ടതെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു. ഇത് നിയമലംഘനമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുപടി. എന്നാൽ, അപകടത്തിൽ മരിച്ചവർക്കെതിരെ ഇനി എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന ചോദ്യത്തിലൂടെ കോടതി പ്രതിഭാഗത്തിന്റെ വാദത്തെ ചോദ്യം ചെയ്തു. കേസിൽ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദം തുടരുകയാണ്.

ദേശീയ പതാകയേന്തി അണിനിരന്ന് സിജെപി; ’തിരംഗാ മാർച്ച് നടത്തരുതെന്ന മുന്നറിയിപ്പ് ലംഘിച്ചു’, തടഞ്ഞ് പോലീസ്, സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ കസ്റ്റഡിയിൽ

BREAKING NEWS
"അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന ഒ​രൊ​റ്റ വീ​ഡി​യോ എ​ങ്കി​ലും കാ​ണി​ക്കാ​ൻ പോലീസിനു കഴിയുമോ? ഞാൻ നിയമം ലംഘിച്ചിട്ടില്ല, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നത്?, അ​ത്ര​യ്ക്ക് എ​ന്ത് കു​റ്റ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്?, എ​ന്നെ തൂ​ക്കി​ക്കൊ​ല്ലൂ"- പോലീസിനോട് ദീപ്കെ
16 Oct 2026
BREAKING NEWS
നിത്യയും നിഷാന്തും ദീർഘകാലമായി പ്രണയത്തിൽ, ഒരുതവണ 18 കാരി യുവാവിനൊപ്പം ഇറങ്ങിപ്പോയി, പെൺകുട്ടിയെ തിരികെ കൊണ്ടുവന്നത് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി,  നാലു ദിവസം മുമ്പ് നിഷാന്തിനെ അന്വേഷിച്ച് പെൺകുട്ടി പൂപ്പാറയിൽ എത്തിയിരുന്നു...
16 Oct 2026
BREAKING NEWS
'എന്റെ മൂന്ന് ചെറിയ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം, പ്രായമായ മാതാപിതാക്കളുണ്ടെന്ന് പ്രതികൾ'!! ഭർത്താവിനെ കഴുത്തുഞെരിച്ച് കൊന്നിട്ട് പാമ്പുകടിയേറ്റു മരിച്ചതായി വരുത്തിത്തീർക്കാൻ ശ്രമം, ഭാര്യയ്ക്കും കാമുകനും വധശിക്ഷ- നിർണായകമായത് ഇരുവരും തമ്മിലുള്ള 50ലധികം ഫോൺ കോളുകൾ
16 Oct 2026
BREAKING NEWS
’എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ല, പൈസ തരാമോ? ഗൂഗിൾ പേ വഴി തിരികെ അയച്ചുതരാം’; വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് വി ശ്വസിപ്പിച്ചു, 10,000 രൂപ തട്ടി; യുവാവ് അറസ്റ്റിൽ
16 Oct 2026