BREAKING NEWS

നിത്യയും നിഷാന്തും ദീർഘകാലമായി പ്രണയത്തിൽ, ഒരുതവണ 18 കാരി യുവാവിനൊപ്പം ഇറങ്ങിപ്പോയി, പെൺകുട്ടിയെ തിരികെ കൊണ്ടുവന്നത് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി,  നാലു ദിവസം മുമ്പ് നിഷാന്തിനെ അന്വേഷിച്ച് പെൺകുട്ടി പൂപ്പാറയിൽ എത്തിയിരുന്നു…

· · 1 min read
Share: Copied!

ഇടുക്കി: പതിനെട്ടുകാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പത്തൊൻപതുകാരനായ ആൺസുഹൃത്ത് അറസ്റ്റിലായി. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി നിത്യ (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആൺസുഹൃത്തും രാജാക്കാട് സ്വദേശിയുമായ നിഷാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പ്ളയിലാണ് നിത്യയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഒക്ടോബർ 14-നാണ് ഡാമിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെ ഇതുവഴിപോയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. പിന്നീട് നിത്യയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു.

അതേസമയം തിങ്കളാഴ്ചയാണ് നിത്യയെ കാണാതാകുന്നത്. കേസിൽ പ്രതി നിഷാന്ത് കുറ്റം സമ്മതിച്ചിട്ടുണ്ട്. നിത്യയും നിഷാന്തും ദീർഘനാളായി പ്രണയത്തിലായിരുന്നെന്നും ഇവർക്കിടയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഒരുതവണ നിത്യ, നിഷാന്തിനൊപ്പം ഇറങ്ങിപ്പോയിരുന്നു. അതിനുശേഷം, പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബക്കാരെല്ലാവരും ചേർന്ന് പെൺകുട്ടിയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനുശേഷം ഇരുവരും തമ്മിൽ ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

കാണാതായതിനു പിന്നാലെ തേനി പോലീസിൽ പരാതി നൽകിയിരുന്നു. പ്രതികളെക്കുറിച്ച് വിവരങ്ങളും നൽകിയിരുന്നു. എന്നാൽ പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള പ്രതികരണവും ഉണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നേരത്തെ തന്നെ ഇവർ അടുപ്പത്തിലായിരുന്നു. എന്നാൽ കുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ല. പ്രായപൂർത്തി ആയാൽ അല്ലേ കെട്ടിച്ചു കൊടുക്കാൻ പറ്റുക. ഇതിന് മുമ്പ് രണ്ട് ദിവസം നിഷാന്തിനൊപ്പം കുട്ടി വന്ന് നിന്നിരുന്നു. 18 വയസ് കഴിഞ്ഞ് കെട്ടിച്ചു തരാം. സന്തോഷമായി ജീവിച്ചാ മതി എന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോകുകയായിരുന്നു’- പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.

അതേസമയം നാലു ദിവസം മുമ്പ് നിഷാന്തിനെ അന്വേഷിച്ച് പെൺകുട്ടി പൂപ്പാറയിൽ എത്തുകയായിരുന്നുവെന്നാണ് വിവരം. ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് നിഷാന്ത്. ഇവർ തമ്മിൽ വിവാഹം കഴിക്കുന്നതിനെച്ചൊല്ലി വാക്കു തർക്കമുണ്ടായതായാണ് വിവരം. തർക്കത്തിനൊടുവിൽ പെൺകുട്ടിയെ നിഷാന്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി ഡാമിന് സമീപത്ത് എത്തിച്ച് മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. മരണം ഉറപ്പുവരുത്താൻ മുഖത്ത് കല്ലുകൊണ്ട് ഇടിച്ചെന്നും പോലീസ് പറയുന്നു.

 

BREAKING NEWS
"അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന ഒ​രൊ​റ്റ വീ​ഡി​യോ എ​ങ്കി​ലും കാ​ണി​ക്കാ​ൻ പോലീസിനു കഴിയുമോ? ഞാൻ നിയമം ലംഘിച്ചിട്ടില്ല, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നത്?, അ​ത്ര​യ്ക്ക് എ​ന്ത് കു​റ്റ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്?, എ​ന്നെ തൂ​ക്കി​ക്കൊ​ല്ലൂ"- പോലീസിനോട് ദീപ്കെ
16 Oct 2026
BREAKING NEWS
'എന്റെ മൂന്ന് ചെറിയ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം, പ്രായമായ മാതാപിതാക്കളുണ്ടെന്ന് പ്രതികൾ'!! ഭർത്താവിനെ കഴുത്തുഞെരിച്ച് കൊന്നിട്ട് പാമ്പുകടിയേറ്റു മരിച്ചതായി വരുത്തിത്തീർക്കാൻ ശ്രമം, ഭാര്യയ്ക്കും കാമുകനും വധശിക്ഷ- നിർണായകമായത് ഇരുവരും തമ്മിലുള്ള 50ലധികം ഫോൺ കോളുകൾ
16 Oct 2026
BREAKING NEWS
’എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ല, പൈസ തരാമോ? ഗൂഗിൾ പേ വഴി തിരികെ അയച്ചുതരാം’; വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് വി ശ്വസിപ്പിച്ചു, 10,000 രൂപ തട്ടി; യുവാവ് അറസ്റ്റിൽ
16 Oct 2026
BREAKING NEWS
’മൂന്നുപേർ ഒരു സ്കൂട്ടറിൽ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായത്; അപകടത്തിനു പിന്നാലെ മൊഴി നൽകിയ പ്രിയാദ് സംഭവത്തിന്റെ ദൃക്സാക്ഷിയാണെന്നതിന് തെളിവുണ്ടോ?’; പ്രതിഭാ​ഗത്തിന്റെ വാദം; സംഭവത്തിന്റെ ഗൗരവം കുറച്ചുകാണിക്കരുതെന്ന് കോടതി
16 Oct 2026