ജയ്പൂര്: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നാൽപത്തിയൊമ്പതുകാരൻ കുഴഞ്ഞുവീണു മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം നടന്നത്. ജിമ്മിൽ ട്രെഡ്മില്ലിൽ ഓടുന്നതിനിടെയാണ് ബിർബൽറാം മേഘ്വാൾ എന്ന യുവാവ് മരിച്ചത്. ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിൽ നിറയുന്നുണ്ട്. അസ്പാൽസർ ഗ്രാമത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്നു ബിർബൽറാം.
ട്രെഡ്മില്ലിൽ ഓടുന്നതിനിടെ പെട്ടെന്ന് ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുന്നത് ദൃശ്യങ്ങളിൽ കാണാം. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് സംശയിക്കുന്നത്.