BREAKING NEWS

കുഴഞ്ഞുവീണ യുവാവിനെ ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ചു, പിന്നാലെ അയല്‍വാസിയും കുഴഞ്ഞുവീണു മരിച്ചു

· · 1 min read
Share: Copied!

തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവും ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു. വണ്ടിത്തടം കുരിശടിക്ക് സമീപം ഇടറോഡിൽ താമസിക്കുന്ന സുരേഷ് (44), അയൽവാസി അജി (52) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അതിദാരുണമായ സംഭവം. വൈകിട്ട് ശുചിമുറിയിൽ പോയ സുരേഷിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് ഭാര്യ അന്വേഷിച്ചെത്തിയപ്പോഴാണ് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.

തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചു. വീട് സ്ഥിതി ചെയ്യുന്ന ഇടറോഡിൽനിന്ന് പ്രധാന റോഡിലേക്ക് ഏകദേശം 150 മീറ്റർ ദൂരമുള്ളതിനാൽ അയൽവാസികൾ ചേർന്നാണ് സുരേഷിനെ ആംബുലൻസിലേക്ക് കൊണ്ടുപോകാൻ സഹായിച്ചത്. എന്നാൽ സുരേഷിനെ താങ്ങിയെടുത്ത് ആംബുലൻസിന് സമീപമെത്തിയപ്പോഴേക്കും അജിയും കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരെയും ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇരുവരും മരിച്ചത്. നഗരത്തിലെ ഒരു ബാങ്കിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു സുരേഷ്. ഇരുവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

BREAKING NEWS
’പിണറായിയ്ക്ക് വിളി വന്നു’; സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന് ഇ.ഡി നോട്ടിസ്; അടുത്തയാഴ്ച ഹാജരാകണം; കേന്ദ്ര ഏജൻസിയുടെയും സംസ്ഥാന വിജിലൻസിന്റെയും അന്വേഷണം ഒരേസമയം നേരിടേണ്ട സാഹചര്യം
16 Oct 2026
BREAKING NEWS
അമ്മയുമായി സൗഹൃദം സ്ഥാപിച്ചു, മകൾക്ക് മന്ത്രവാദ ചികിത്സ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, രണ്ടുമാസമായി ഒളിവിൽ കഴിഞ്ഞ 'ജീലാനി തങ്ങൾ' അറസ്റ്റിൽ
16 Oct 2026
BREAKING NEWS
ട്യൂഷൻ സെൻററിലേക്കെന്ന് പറഞ്ഞ് പോയ കുട്ടി തിരികെയെത്തിയില്ല, കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ വിദ്യാർഥി കാസർകോട്ടെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ, ലോ‍ഡ്ജിൽ മുറിയെടുത്തത് ബുധനാഴ്‌ച വെെകുന്നേരം ആറരയോടെ
16 Oct 2026
BREAKING NEWS
ലഹരി അകത്തുചെന്നാൽ ശരണ്യയുടെ മട്ടും ഭാവവും മാറും, ഒരു തരം ഭ്രാന്തായ അവസ്ഥ, നിയന്ത്രണം വിട്ട് പെരുമാറും!! തന്നെ ഏറ്റവും ഉപദ്രവിച്ചത് ശരണ്യയാണെന്ന സ്പാ കൂട്ടബലാത്സം​ഗ കേസിലെ ഇരയുടെ മൊഴി ശരിവച്ച് പോലീസും
16 Oct 2026