BREAKING NEWS

വാഴ നനഞ്ഞപ്പോൾ ആ കൂടെ ചീരയും നനച്ച് ഇതരസംസ്ഥാന തൊഴിലാളികൾ!!, ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടന്നുപോകുമ്പോൾ ജീവനക്കാർ നൽകിയത് സ്വകാര്യ അക്കൗണ്ടുകളുടെ ക്യുആർ കോഡ് സ്കാനർ, പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഏഴ് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്, കേസെടുത്തിരിക്കുന്നത് ഉത്തർപ്രദേശ് സ്വദേശികൾക്കെതിരെ, കണ്ടെത്തിയത് ഒരറ്റം മാത്രമെന്ന് സൂചന

· · 1 min read
Share: Copied!

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ അനധികൃതമായി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്. സ്വകാര്യസ്ഥാപനത്തിന്റെ ക്യുആർ സ്കാനർ ഉപയോഗിച്ച് ഇതര സംസ്ഥാന തൊഴിലാളികളായ ജീവനക്കാർ ഏഴു ലക്ഷം രൂപയിലധികം തട്ടി. ടോൾ പ്ലാസ മാനേജരുടെ പരാതിയിൽ പന്തീരാങ്കാവ് പോലീസ് കേസെടുത്തു.

ഉത്തർപ്രദേശ് സ്വദേശികളായ ഉമാശങ്കർ, മോണ്ടി രാജ്‍പുത്, ഹരിമോഹൻ, ശിം, നവീൻസിങ് ഭദോരിയ, ബിബിൻ രാജ്പുത് എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ ബിബിൻ രാജ്പുത് നിലവിൽ പോലീസ് കസ്റ്റഡിയിലാണുള്ളത്. അതേസമയം കസ്റ്റഡിയിലുള്ള ആൾ ഒഴികെ മറ്റ് പ്രതികളെല്ലാം കരാർ കാലവധി കഴിഞ്ഞതിനാൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവരെ കോഴിക്കോട്ടെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പന്തീരങ്കാവ് പോലീസ് അറിയിച്ചു. തട്ടിപ്പ് നടത്തിയ പണത്തേക്കുറിച്ചുള്ള പ്രാഥമിക വിവരം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും തട്ടിയ പണം ഇതിലും കൂടുലാകാമെന്നും പോലീസ് പറയുന്നു. എസ്ഐ എൻ. രാജ്‍കുമാറിനാണ് അനേഷണച്ചുമതല.

പ്രതികൾ ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടന്നുപോകുമ്പോൾ സ്വകാര്യ അക്കൗണ്ടുകളുടെ ക്യുആർ കോഡ് സ്കാനർ കാണിച്ചുകൊടുത്ത് പണം തട്ടുന്നതായിരുന്നു രീതി. പ്രതികൾ നാട്ടിലേക്ക് മടങ്ങിയശേഷം ടോൾ പ്ലാസ മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനേക്കുറിച്ച് അറിഞ്ഞതും തുടർന്ന് പൊലീസിൽ പരാതി നൽകിയതും.

മറ്റാര്‍ക്കുമില്ലാത്ത ഒരു പ്രിവിലേജും പിണറായിക്കും കുടുംബത്തിനും വച്ചുനീട്ടരുത്, നമ്മളെന്തിന് മാസപ്പടിക്കാര്‍ക്ക് ദാനം നല്‍കണം?? തോറ്റവരുടെ നാറ്റമെന്തിന് കോണ്‍ഗ്രസിന്റെ ഖദറില്‍ വാരിത്തേക്കണം?? മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം, സര്‍ക്കാരിനെ വിമര്‍ശിച്ച് ജിന്റോ ജോണ്‍

BREAKING NEWS
ആദ്യം ഇര, പിന്നീട് തലവനുമായി കൂട്ടുചേർന്ന് വല നെയ്തുതുടങ്ങി!! ലഹരി അകത്തുചെന്നാൽ ശരണ്യയുടെ മട്ടും ഭാവവും മാറും, ഒരു തരം ഭ്രാന്തായ അവസ്ഥ, നിയന്ത്രണം വിട്ട് പെരുമാറും!! തന്നെ ഏറ്റവും ഉപദ്രവിച്ചത് ശരണ്യയാണെന്ന സ്പാ കൂട്ടബലാത്സം​ഗ കേസിലെ ഇരയുടെ മൊഴി ശരിവച്ച് പോലീസും
16 Oct 2026
BREAKING NEWS
’ മൊബൈൽ ഫോണുണ്ടെന്ന് കരുതി എല്ലാവർക്കും മാധ്യമപ്രവർത്തകരായാൽ ശരിയാവില്ല, മറ്റുള്ളവർക്ക് പ്രശ്നമാകും’; അഭിപ്രായസ്വാതന്ത്ര്യത്തിൽ സുപ്രീം കോടതിയുടെ നിരീക്ഷണം
16 Oct 2026
BREAKING NEWS
കുഴഞ്ഞുവീണ യുവാവിനെ ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ചു, പിന്നാലെ അയല്‍വാസിയും കുഴഞ്ഞുവീണു മരിച്ചു
16 Oct 2026
BREAKING NEWS
’നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ സഹായിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചു’ ; വ്യാജവാർത്താ പരാതി; ഷാനിമോൾ ഉസ്മാന്റെ മൊഴിയെടുത്തു
16 Oct 2026