BREAKING NEWS

റിപ്പോർട്ട് വായിച്ചാൽ ഞെട്ടിപ്പോകും… കണ്ണൂരിൽ എന്തിനാണ് 1000 ഏക്കർ ഭൂമി ഏറ്റെടുത്തത്? കിഫ്ബി സർക്കാർ നൽകിയ 99.4 % ചെലവഴിച്ചത് വായ്പാ തിരിച്ചടവിന് വേണ്ടി മാത്രം!! മസാല ബോണ്ടിൽ 181.73 കോടി നഷ്ടം, ചില പ്രദേശങ്ങൾക്ക് അധിക തുക നൽകി… ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി, 498 പേർക്ക് അനുമതിയില്ലാതെ നിയമനം!! അന്വേഷണം ഏത് രീതിയിൽ വേണമെന്ന് പരിശോധിക്കും- മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: സർക്കാരിന് വൻ നഷ്ടമാണ് കിഫ്ബി വരുത്തിവെച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്നും വി.ഡി. സതീശൻ പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പത്രസമ്മേളനത്തിൽ വായിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘കിഫ്ബി അവലോകന റിപ്പോർട്ടിൽ ഗുരുതര നിരീക്ഷണങ്ങളാണ് ഉള്ളത്. ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടാണ് നടന്നത്. സർക്കാരിന്റെയും ധനവകുപ്പിന്റേയും നിയന്ത്രണം മറികടന്ന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവർത്തിച്ചത്. കിഫ്ബി മുൻ സിഇഒ ഇരട്ട പദവി വഹിച്ചു. കൺസൾട്ടൻസിക്ക് പണം നൽകിയതിലും വ്യക്തമായ ക്രമക്കേട് നടന്നു. സർക്കാർ നൽകുന്ന തുക മുഴുവൻ വായ്പയുടെ തിരിച്ചടവിനുവേണ്ടിയാണ് ഉപയോഗിച്ചത്. സർക്കാർ നൽകിയ 99.4 ശതമാനവും ചെലവഴിച്ചത് വായ്പാ തിരിച്ചടവിന് വേണ്ടിയാണ്. റിപ്പോർട്ട് വായിച്ചാൽ ഞെട്ടിപ്പോകും, സതീശൻ പറഞ്ഞു.

അതുപോലെ മസാല ബോണ്ടിൽ 181.73 കോടി രൂപയാണ് നഷ്ടം. കൂടാതെ ഭൂമി ഏറ്റെടുത്തതിലും ദുരൂഹതയുണ്ട്. ചില പ്രദേശങ്ങൾക്ക് അധിക തുക നൽകി. വൻ ധൂർത്ത് ആണ് നടന്നത്. കോടികളാണ് പരസ്യത്തിന് ചെലവഴിച്ചത്. കിഫ്ബി വഴി 13103 കോടി രൂപയാണ് അധിക ചെലവ്. കണ്ണൂരിൽ എന്തിനാണ് 1000 ഏക്കർ ഭൂമി ഏറ്റെടുത്തത്? 5366 ഏക്കർ ഭൂമിയാണ് കണ്ണൂരും പാലക്കാടുമായി കിൻഫ്ര വഴി ഭൂമി ഏറ്റെടുക്കാൻ കിഫ്ബി അംഗീകാരം നൽകിയത്. കഴിഞ്ഞ അഞ്ചു വർഷമായി ആകെ 50 ഏക്കർ വ്യവസായ പാർക്ക് തുടങ്ങാനും മറ്റും എടുത്തു. ബാക്കിയൊക്കെ വെറുതെ കിടക്കുന്നു. എന്തിനാണ് എടുത്തതെന്ന് അറിയില്ല. 3829 ഏക്കർ നോട്ടിഫിക്കേഷനും ഇട്ടിട്ടുണ്ട്. ഭൂമിയുടെ യഥാർഥ വിലയുടെ അഞ്ചിരട്ടി തുകയാണ് മുടക്കിയിരിക്കുന്നത്. വ്യാപകമായ ക്രമക്കേടുകളാണ് നടന്നിരിക്കുന്നത്’- അദ്ദേഹം പറഞ്ഞു.

‘കിഫ്ബിയുടെ ആകെ പദ്ധതികളുടെ 41.6 % മൂന്ന് ജില്ലകളിൽ മാത്രമായി കേന്ദ്രീകരിച്ചു. 52.9 ശതമാനമാണ് കണ്ണൂർ ജില്ലയിലെ മാത്രം വിഹിതം. എന്തൊരു വിവേചനമാണ്. 203.72 കോടിയാണ് കിഫ്ബി പരസ്യത്തിനായി ചെലവഴിച്ചത്. എന്നാൽ കണക്കിൽ കാണിച്ചിരിക്കുന്നത്, 21.16 കോടിയാണ്. 498 പേർക്കാണ് അനുമതി ഇല്ലാതെ നിയമനം നൽകിയത്’- മുഖ്യമന്ത്രി പറഞ്ഞു.

വ്യാപക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും ഏത് രീതിയിൽ വേണമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദഗ്ധസമിതി റിപ്പോർട്ടിൽ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുടെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ്റ്റ്

BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026
BREAKING NEWS
ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ചു, ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി!! പോളിടെക്‌നിക് വിദ്യാർഥിക്ക് ദാരുണാന്ത്യം, അപകടം പരീക്ഷയെഴുതാനായി കോളേജിലേക്ക് പോകവേ
15 Oct 2026
BREAKING NEWS
പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മതിയായ പരിചരണം ലഭിച്ചില്ല, വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ യുവതിയോടി നഴ്‌സ് മോശമായി പെരുമാറി...പ്രസവത്തിനിടെ നവജാതശിശു മരിച്ചു, കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ, കുഞ്ഞിനെ പുറത്തെടുത്തപ്പോൾ മരിച്ചിരുന്നുവെന്ന്...
15 Oct 2026