BREAKING NEWS

പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മതിയായ പരിചരണം ലഭിച്ചില്ല, വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ യുവതിയോടി നഴ്‌സ് മോശമായി പെരുമാറി…പ്രസവത്തിനിടെ നവജാതശിശു മരിച്ചു, കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ, കുഞ്ഞിനെ പുറത്തെടുത്തപ്പോൾ മരിച്ചിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട്

· · 1 min read
Share: Copied!

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചത് ചികിത്സപ്പിഴവ് മൂലമെന്ന പരാതിയുമായി ബന്ധുക്കൾ. കൊട്ടാരക്കര ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ് – ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് ശസ്ത്രക്രിയയ്ക്കു പിന്നാലെ മരിച്ചത്. സംഭവത്തിൽ കൊട്ടാരക്കര പോലീസ് കേസെടുത്തു. ഡ്യൂട്ടി ഡോക്ടർക്കും നഴ്സിനും പിഴവ് സംഭവിച്ചെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തി

അതേസമയം പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീകലയ്ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്ന് ഭർത്താവ് സുരേഷ് ആരോപിച്ചു. വേദനയെടുത്ത സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ അറിയിച്ചിട്ടും നഴ്സ് ഡോക്ടറെ വിവരമറിയിച്ചില്ല, വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ ശ്രീകലയോട് നഴ്‌സ് മോശമായി പെരുമാറിയെന്നും ഭർത്താവ് ആരോപിക്കുന്നു. എന്നാൽ ആശുപത്രിക്കു വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തെടുത്തപ്പോൾതന്നെ മരിച്ചിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

അമ്മയുടെ മുഖത്തും ദേഹത്തും മകളെക്കൊണ്ട് തിളച്ച വെള്ളം ഒഴിപ്പിച്ചു, ഒളിവിൽ കഴിഞ്ഞ അശ്വതി അച്ചുയും പിടിയിൽ, തുരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നും പൊക്കിയത് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ

BREAKING NEWS
റിപ്പോർട്ട് വായിച്ചാൽ ഞെട്ടിപ്പോകും... കണ്ണൂരിൽ എന്തിനാണ് 1000 ഏക്കർ ഭൂമി ഏറ്റെടുത്തത്? കിഫ്ബി സർക്കാർ നൽകിയ 99.4 % ചെലവഴിച്ചത് വായ്പാ തിരിച്ചടവിന് വേണ്ടി മാത്രം!! മസാല ബോണ്ടിൽ 181.73 കോടി നഷ്ടം, ചില പ്രദേശങ്ങൾക്ക് അധിക തുക നൽകി... ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി, 498 പേർക്ക് അനുമതിയില്ലാതെ...
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026
BREAKING NEWS
അമ്മയുടെ മുഖത്തും ദേഹത്തും മകളെക്കൊണ്ട് തിളച്ച വെള്ളം ഒഴിപ്പിച്ചു, ഒളിവിൽ കഴിഞ്ഞ അശ്വതി അച്ചുയും പിടിയിൽ, തുരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നും പൊക്കിയത് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ
15 Oct 2026
BREAKING NEWS
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനത്തിൽ രണ്ടു മക്കളേയും നഷ്ടമായി, കാറോടിച്ച മാതാവ് അബോധാവസ്ഥയിൽ ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞു, ലോറി ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തത് വീട്ടമ്മയ്ക്കെതിരെ... ഒടുവിൽ 11 വർഷത്തിനു ശേഷം നീതി, 35 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
15 Oct 2026