BREAKING NEWS

അമ്മയുടെ മുഖത്തും ദേഹത്തും മകളെക്കൊണ്ട് തിളച്ച വെള്ളം ഒഴിപ്പിച്ചു, ഒളിവിൽ കഴിഞ്ഞ അശ്വതി അച്ചുയും പിടിയിൽ, തുരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നും പൊക്കിയത് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ മകൾക്കു പിന്നാലെ പ്രതിയായ അശ്വതി അച്ചുയും പിടിയിൽ. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവരെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ചടയമംഗലം പോലീസ് പിടികൂടിയത്. കേസിൽ അശ്വതി അച്ചുവിന്റെ മകൾ അമൃത നേരത്തെതന്നെ പിടിയിലായിരുന്നു.

സ്വത്ത് തർക്കത്തെ തുടർന്ന് മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കി, അമ്മയ്ക്കുമേൽ ചൂടുവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിച്ച കേസിലാണ് കൊല്ലം ആരൂർ സ്വദേശിനി അശ്വതി അച്ചു പിടിയിലായത്. സംഭവത്തിൽ അമ്മ രാധാമണിയാണ് പരാതി നൽകിയത്. മാതാപിതാക്കളുടെ പേരിലുള്ള വസ്തു സ്വന്തം പേരിലേക്ക് എഴുതിനൽകണമെന്ന് ആവശ്യപ്പെട്ട് അശ്വതി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് രാത്രിയിൽ മാതാപിതാക്കളെ വീട്ടിൽനിന്ന് ഇറക്കിവിട്ട് ചൂടുവെള്ളം ഒഴിക്കുകയായിരുന്നുവെന്നാണ് പരാതി. ഇവരുടെ പരാതിയിൽ ചടയമംഗലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അശ്വതിക്കും മകൾക്കുമെതിരേ കേസെടുത്തത്.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിലാണ് ഇവർ തിരുവന്തപുരത്ത് ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. തുടർന്ന് ഫ്ലാറ്റിൽ എത്തി പിടികൂടുകയായിരുന്നു. മുൻ കൂർ ജാമ്യത്തിനായുള്ള ശ്രമം ഇവർ നടത്തിയിരുന്നെങ്കിലും കോടതി മുൻ കൂർ ജാമ്യം അനുവദിച്ചിരുന്നില്ല. ഇവരെ ചടയമംഗലത്തേക്ക് പോലീസ് എത്തിക്കും.

നേരത്തെ വിവാഹ വാഗ്ദാനംനൽകി 68-കാരനിൽനിന്ന് പണം തട്ടിയ കേസിലും സാമൂഹിക മാധ്യമങ്ങളിൽകൂടി അശ്ലീല ചാറ്റ് നടത്തി പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും കുടുക്കിയ സംഭവത്തിലും അശ്വതി പ്രതിയായിരുന്നു.

BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുടെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026
BREAKING NEWS
പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മതിയായ പരിചരണം ലഭിച്ചില്ല, വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ യുവതിയോടി നഴ്‌സ് മോശമായി പെരുമാറി...പ്രസവത്തിനിടെ നവജാതശിശു മരിച്ചു, കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ, കുഞ്ഞിനെ പുറത്തെടുത്തപ്പോൾ മരിച്ചിരുന്നുവെന്ന്...
15 Oct 2026
BREAKING NEWS
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനത്തിൽ രണ്ടു മക്കളേയും നഷ്ടമായി, കാറോടിച്ച മാതാവ് അബോധാവസ്ഥയിൽ ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞു, ലോറി ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തത് വീട്ടമ്മയ്ക്കെതിരെ... ഒടുവിൽ 11 വർഷത്തിനു ശേഷം നീതി, 35 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
15 Oct 2026
BREAKING NEWS
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി വിപുലീകരിച്ചു, പുതിയ നിയമനങ്ങൾ നടത്തുന്നത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയവർ, ജോലി ആവശ്യാർഥം മറ്റു പ്രവിശ്യകളിലേക്ക് മാറിയ അംഗങ്ങളുടെ ഒഴിവുകൾ നികത്തുവാൻ
15 Oct 2026