BREAKING NEWS

ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി വിപുലീകരിച്ചു, പുതിയ നിയമനങ്ങൾ നടത്തുന്നത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയവർ, ജോലി ആവശ്യാർഥം മറ്റു പ്രവിശ്യകളിലേക്ക് മാറിയ അംഗങ്ങളുടെ ഒഴിവുകൾ നികത്തുവാൻ

· · 1 min read
Share: Copied!

ജിദ്ദ: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സജീവവുമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി വിപുലീകരിച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ ഭാരവാഹികളെയും സെക്രട്ടറിമാരെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും നിയമിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയവരും ജോലി ആവശ്യാർഥം മറ്റു പ്രവിശ്യകളിലേക്ക് മാറിയവരുമായ അംഗങ്ങളുടെ ഒഴിവുകൾ നികത്തുന്നതിനാണ് പുതിയ നിയമനങ്ങൾ നടത്തിയത്.

പ്രസിഡന്റ് സൈഫുദ്ധീൻ വാഴയിലിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് കമ്മിറ്റി വിപുലീകരിക്കാൻ തീരുമാനിച്ചത്. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുക, അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക, വിവിധ പഞ്ചായത്ത് കമ്മിറ്റികളിൽ പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുക എന്നിവയാണ് വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഗഫൂർ വണ്ടൂരിന് സ്നേഹോപഹാരം നൽകി

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി ഗഫൂർ വണ്ടൂരിന് എക്സിക്യൂട്ടീവ് യോഗത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. ഒ.ഐ.സി.സി പ്രസ്ഥാനത്തിനും പ്രത്യേകിച്ച് നോർക പ്രവാസി സേവന കേന്ദ്രത്തിനും അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങൾ യോഗം അനുസ്മരിച്ചു. പ്രവാസികളുടെ ക്ഷേമത്തിനും വിവിധ ആവശ്യങ്ങൾക്കുള്ള സഹായങ്ങൾക്കും അദ്ദേഹം നടത്തിയ ഇടപെടലുകളും സംഘടനയോടുള്ള ആത്മാർഥമായ സമർപ്പണവും മാതൃകാപരമാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പുതിയ ഭാരവാഹികൾ

വൈസ് പ്രസിഡന്റുമാർ: ഉസ്മാൻ കുണ്ടുകവിൽ, കമാൽ കളപ്പാടൻ.
ജനറൽ സെക്രട്ടറിമാർ: റിയാസ് വി.പി., ഫസലുള്ള പോരൂർ.
സെക്രട്ടറിമാർ
സിദ്ദിഖ് പുല്ലങ്കോട്, മുഹമ്മദ് ഓമാനൂർ, സൽമാൻ ചോക്കാട്, ശരീഫ് കെ.സി., നൗഷാദ് കരികുന്നൻ, ശംസുദ്ധീൻ മേലാറ്റൂർ, അനസ് തുവൂർ, ഷബീർ കല്ലായി.
എക്സിക്യൂട്ടീവ് അംഗങ്ങൾ
നവാബ് മേലാറ്റൂർ, അബ്ദുസലാം പെരുവള്ളൂർ, നാദിർഷ മലപ്പുറം, ഷൗക്കത്ത് പുഴക്കാട്ടിരി, ഉമ്മർ കാരകുന്ന്, സമീർ കല്ലിടുംമ്പൻ, ജാബിർ മഞ്ഞൾപാറ, ബഷീർ കേരള, അക്ബർ കൊടകുന്നൻ, മുനീർ ബാംഗലത്ത്, മുഹ്സിൻ മൂത്തേടം, നബീൽ ലാക്കൽ, ജാഫർ സി.പി. പെരുവള്ളൂർ, സഹീർ സി.സി., സമീർ സി.സി., ജുനൈദ് പട്ടർകുളം, നിസ്നു ഹുസൈൻ, അദ്നാൻ ടി.പി.

പ്രവാസി മലയാളികൾക്കിടയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും കോൺഗ്രസ് ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും കമ്മിറ്റി മുൻഗണന നൽകും. പുതിയ ഭാരവാഹികളുടെയും എക്സിക്യൂട്ടീവ് അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും അംഗങ്ങൾക്കിടയിലെ സഹകരണം വർധിപ്പിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഒഐസിസി പ്രവർത്തകർ.

BREAKING NEWS
പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മതിയായ പരിചരണം ലഭിച്ചില്ല, വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ യുവതിയോടി നഴ്‌സ് മോശമായി പെരുമാറി...പ്രസവത്തിനിടെ നവജാതശിശു മരിച്ചു, കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ, കുഞ്ഞിനെ പുറത്തെടുത്തപ്പോൾ മരിച്ചിരുന്നുവെന്ന്...
15 Oct 2026
BREAKING NEWS
അമ്മയുടെ മുഖത്തും ദേഹത്തും മകളെക്കൊണ്ട് തിളച്ച വെള്ളം ഒഴിപ്പിച്ചു, ഒളിവിൽ കഴിഞ്ഞ അശ്വതി അച്ചുയും പിടിയിൽ, തുരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നും പൊക്കിയത് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ
15 Oct 2026
BREAKING NEWS
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനത്തിൽ രണ്ടു മക്കളേയും നഷ്ടമായി, കാറോടിച്ച മാതാവ് അബോധാവസ്ഥയിൽ ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞു, ലോറി ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തത് വീട്ടമ്മയ്ക്കെതിരെ... ഒടുവിൽ 11 വർഷത്തിനു ശേഷം നീതി, 35 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
15 Oct 2026
BREAKING NEWS
ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മാറിയവര്‍ക്ക് പിന്നാക്ക വിഭാഗ പദവി ലഭിക്കില്ല, പട്ടികജാതി പദവിയും നഷ്ടപ്പെടും- സുപ്രീം കോടതി
15 Oct 2026