BREAKING NEWS

ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മാറിയവര്‍ക്ക് പിന്നാക്ക വിഭാഗ പദവി ലഭിക്കില്ല, പട്ടികജാതി പദവിയും നഷ്ടപ്പെടും- സുപ്രീം കോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മാറിയ ഒരാൾക്ക് മതപരിവർത്തനത്തിന് മുമ്പുള്ള സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ പുതിയ മതത്തിൽ സംവരണം അവകാശപ്പെടാനാകില്ലെന്ന് സുപ്രിംകോടതി. മതം മാറിയ വ്യക്തിക്ക് പിന്നാക്ക വിഭാഗ മുസ്ലിം പദവി ലഭിക്കില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ ജൂൺ 25-ലെ വിധി സുപ്രിംകോടതി ശരിവെച്ചു. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ജസ്റ്റിസുമാരായ പി.കെ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. മതപരിവർത്തനത്തിന് മുമ്പുള്ള സാമൂഹിക ക്രമത്തിൽ അനുഭവിച്ച പിന്നാക്കാവസ്ഥ, പുതുതായി സ്വീകരിച്ച മതത്തിലെ പിന്നാക്ക വിഭാഗ പദവി ലഭ്യമാക്കാൻ മാത്രമായി ‘മുന്നോട്ട് കൊണ്ടുപോകാൻ’ കഴിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ഭരണഘടനയുടെ ഉത്തരവിലെ മൂന്നാം ഖണ്ഡിക പ്രകാരം ഹിന്ദുമതം, ബുദ്ധമതം, സിഖ് മതം എന്നിവയൊഴികെയുള്ള ഇതര മതങ്ങൾ പിന്തുടരുന്ന ഒരാളെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളായി കണക്കാക്കാനാകില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. അതിനാൽ നിർദിഷ്ടമല്ലാത്ത ഒരു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതോടെ, നേരത്തെയുണ്ടായിരുന്ന ജാതിയുമായി ബന്ധപ്പെട്ട പട്ടികജാതി പദവി നഷ്ടപ്പെടും. പട്ടികജാതി അംഗത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടനയുടെ അനുച്ഛേദം 16(4) പ്രകാരമുള്ള സംവരണാനുകൂല്യങ്ങൾ പിന്നീട് അവകാശപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മതം മാറുന്ന ഒരാളുടെ മുമ്പത്തെ ജാതിയോ സമുദായ പദവിയോ, പുതിയ മതത്തിലെ വിജ്ഞാപനം ചെയ്യപ്പെട്ട പിന്നാക്ക വിഭാഗത്തിലേക്ക് മാറ്റാൻ മതപരിവർത്തനം കൊണ്ട് മാത്രം സാധിക്കില്ല.

മുമ്പത്തെ സാമൂഹിക പിന്നാക്കാവസ്ഥ പുതിയ മതത്തിലെ മറ്റൊരു പിന്നാക്ക വിഭാഗ പദവിക്കുള്ള നിയമപരമായ അടിത്തറയാകില്ലെന്നും ബെഞ്ച് വിശദീകരിച്ചു. ഹിന്ദുമതത്തിൽനിന്ന് ഇസ്ലാം സ്വീകരിച്ച് 2016-ൽ ഇസ്ലാമിക ആചാരപ്രകാരം വിവാഹിതനായ രണ്ടു കുട്ടികളുടെ പിതാവായ വ്യക്തിയാണ് തനിക്ക് ‘മുസ്ലിം ലബ്ബ’ എന്ന് കാണിച്ചുള്ള ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. തഹസിൽദാർ ഈ അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഹരജിക്കാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തഹസിൽദാറുടെ നടപടി ശരിവെച്ച മദ്രാസ് ഹൈക്കോടതി, ഇത്തരം കേസുകളിൽ സംവരണം അനുവദിച്ചുകൊണ്ടുള്ള 2024-ലെ തമിഴ്നാട് സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഈ നിലപാട് സുപ്രിംകോടതിയും പൂർണമായി ശരിവെച്ചു.

BREAKING NEWS
അഡ്വ. പി ജെ റസിയബീവി എഐസിസിയുടെ ഒബിസി വനിത വിഭാഗം ദേശീയ ജനറൽ സെക്രട്ടറി
15 Oct 2026
BREAKING NEWS
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണ്ണത്തിന് ഇനി ഏകീകൃത വില, പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തില്‍
15 Oct 2026
BREAKING NEWS
ഇന്ത്യ സഖ്യകക്ഷികളുടെ കള്ളക്കളി കോടതി പൊളിച്ചു, സർക്കാർ അന്വേഷണത്തിന് മടിച്ചു നിൽക്കുകയാണോ?? പിണറായി വിജയൻ പദവിയില്‍ തുടരുന്നത് പ്രതിപക്ഷത്തിന് തന്നെ അപമാനം. പദവി ഒഴിഞ്ഞ് മറ്റാർക്കെങ്കിലും കൈമാറണം- വി മുരളീധരന്‍
15 Oct 2026
BREAKING NEWS
തെളിവുകൾ എല്ലാം കോടതിയിൽ ആണ് സമർപ്പിക്കേണ്ടത്, അല്ലാതെ സോഷ്യൽ മീഡിയയിൽ അല്ല, അത് കേട്ടപ്പോൾ തന്റെ മകന്റെ ശബ്ദം പോലെ തോന്നിയില്ല, പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന ഫോണിൽ നിന്നും എങ്ങനെ അത് ലീക്കായി?? കൊടുങ്ങല്ലൂരില്‍ ആത്മഹത്യ ചെയ്ത 18കാരന്റെ പിതാവ്
15 Oct 2026