BREAKING NEWS

ധാർഷ്ട്യം അം​ഗീകരിക്കാനാവില്ല!! രമ്യതയുടേത് ഏകാധിപത്യ നിലപാടുകൾ, ആഴ്ചയിൽ രണ്ട് ദിവസം പോലും ഓഫീസിലെത്താറില്ല…രമ്യ ഹരിദാസ് എംഎൽഎയുടെ പിഎ വി. വിമൽ, ഡ്രൈവർ കുഞ്ഞുമുഹമ്മദ് എന്നിവർ രാജിവച്ചു

· · 1 min read
Share: Copied!

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റൻറ് വി. വിമൽ, ഏറെക്കാലമായി കൂടെയുണ്ടായിരുന്ന ഡ്രൈവർ കുഞ്ഞുമുഹമ്മദ് എന്നിവർ രാജിവെച്ചു. രമ്യ ഹരിദാസുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് രാജി. രമ്യതയുടേത് ഏകാധിപത്യ നിലപാടുകളാണെന്നും ആഴ്ചയിൽ രണ്ട് ദിവസം പോലും രമ്യ ഓഫീസിലെത്താറില്ലെന്നും വിമൽ സംഘടനാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം എൽഎസ്ജിഡി വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പിഎ ആയി എത്തിയ വിമൽ.വി ഇന്നലെയാണ് നിയമസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. പ്രിൻസിപ്പിൾ ഡയറക്ടറേറ്റിൽ സീനിയർ ക്ലർക്ക് ആയിരുന്ന വിമലിനെ സംഘടനാ തലത്തിലാണ് രമ്യ ഹരിദാസിൻറെ പിഎ ആയി നിയമിച്ചത്. നിയമനം ലഭിച്ച് മൂന്ന് മാസം പൂർത്തിയാകും മുൻപേയാണ് രമ്യയുമായുളള അഭിപ്രായ ഭിന്നതകളെ തുടർന്നുളള രാജി.
എന്നാൽ കുഞ്ഞുമുഹമ്മദ് പാലക്കാട് എംപിയായിരുന്ന സമയം മുതൽ രമ്യയുടെ സന്തത സഹചാരിയായിരുന്നു. പുറമെ നിന്നുള്ള ചിലർ എംഎൽഎ ഓഫീസിൻറെ പ്രവർത്തനങ്ങളെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണന്നും ഇത് ചൂണ്ടി കാണിക്കുമ്പോൾ അസഹിഷ്ണുതയോടെയാണ് രമ്യയുടെ പ്രതികരണമെന്നും വിമൽ നേതൃത്വത്തിന് നൽകിയ വിശദീകരണത്തിൽ പറയുന്നു.

ഇതിനിടെ ചിറയിൻകീഴിലെ തമ്മിലടിയിലും തുടർന്നുവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിലും കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. മുൻപുതന്നെ രമ്യക്കെതിരെ കർശന നടപടിയെടുക്കാത്തതാണ് വീഴ്ചകൾ തുടരാൻ കാരണമെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്.

 

BREAKING NEWS
അഡ്വ. പി ജെ റസിയബീവി എഐസിസിയുടെ ഒബിസി വനിത വിഭാഗം ദേശീയ ജനറൽ സെക്രട്ടറി
15 Oct 2026
BREAKING NEWS
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണ്ണത്തിന് ഇനി ഏകീകൃത വില, പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തില്‍
15 Oct 2026
BREAKING NEWS
ഇന്ത്യ സഖ്യകക്ഷികളുടെ കള്ളക്കളി കോടതി പൊളിച്ചു, സർക്കാർ അന്വേഷണത്തിന് മടിച്ചു നിൽക്കുകയാണോ?? പിണറായി വിജയൻ പദവിയില്‍ തുടരുന്നത് പ്രതിപക്ഷത്തിന് തന്നെ അപമാനം. പദവി ഒഴിഞ്ഞ് മറ്റാർക്കെങ്കിലും കൈമാറണം- വി മുരളീധരന്‍
15 Oct 2026
BREAKING NEWS
തെളിവുകൾ എല്ലാം കോടതിയിൽ ആണ് സമർപ്പിക്കേണ്ടത്, അല്ലാതെ സോഷ്യൽ മീഡിയയിൽ അല്ല, അത് കേട്ടപ്പോൾ തന്റെ മകന്റെ ശബ്ദം പോലെ തോന്നിയില്ല, പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന ഫോണിൽ നിന്നും എങ്ങനെ അത് ലീക്കായി?? കൊടുങ്ങല്ലൂരില്‍ ആത്മഹത്യ ചെയ്ത 18കാരന്റെ പിതാവ്
15 Oct 2026