BREAKING NEWS

തെളിവുകൾ എല്ലാം കോടതിയിൽ ആണ് സമർപ്പിക്കേണ്ടത്, അല്ലാതെ സോഷ്യൽ മീഡിയയിൽ അല്ല, അത് കേട്ടപ്പോൾ തന്റെ മകന്റെ ശബ്ദം പോലെ തോന്നിയില്ല, പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന ഫോണിൽ നിന്നും എങ്ങനെ അത് ലീക്കായി?? കൊടുങ്ങല്ലൂരില്‍ ആത്മഹത്യ ചെയ്ത 18കാരന്റെ പിതാവ്

· · 1 min read
Share: Copied!

കൊടുങ്ങല്ലൂർ: പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊടുങ്ങല്ലൂരിലെ 18കാര​​ന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിനെതിരെ പിതാവ് നൗഷാദ്. അത് കേട്ടപ്പോൾ തന്റെ മകന്റെ ശബ്ദം പോലെ തോന്നിയില്ലെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.‘മകന്റെ വോയിസ്‌ എന്ന രീതിയിൽ ഒരു വോയ്‌സ് പുറത്ത് വന്നിരുന്നു. അത് കേട്ടപ്പോൾ എനിക്ക് എന്റെ മകന്റെ ശബ്ദം പോലെ തോന്നിയില്ല. പല ചാനലുകളിലും എയർ ചെയ്യുന്നത് കാണാൻ ഇടയായി. ആ വോയ്‌സ് രണ്ട് ആൺകുട്ടികൾ തമ്മിലുള്ള സംസാരമാണെന്നാണ് എനിക്ക് മനസ്സിലായത്. ഒരു പെൺകുട്ടിക്ക് എതിരെയുള്ള ഭീഷണിയായി തോന്നിയില്ല. എന്റെ രണ്ട് മക്കളുടെയും ഫോണുകൾ 27 ആം തിയ്യതി മുതൽ പൊലീസ് കസ്റ്റഡിയിലാണ്. മകന്റെ ഫോണിൽ നിന്നാണ് ആ വോയ്‌സ് പുറത്ത് വന്നതെങ്കിൽ അവൻ ആർക്കാണ് അയച്ചതെന്ന് പൊലീസ് പുറത്ത് വിടണം.

പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന ഫോണിൽ നിന്നും എങ്ങനെ അത് ലീക്കായി എന്നും അറിയേണ്ടതുണ്ട്. അതിലെ തെളിവുകൾ പുറത്ത് വിട്ട് ആരെയാണ് രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് എനിക്ക് അറിയേണ്ടതുണ്ട്’ -അദ്ദേഹം പറഞ്ഞു. ഫോട്ടോ പുറത്തുവിടുമെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ ചോദിക്കും എന്ന് പറയുന്ന ശബ്ദസന്ദേശമാണ് ഇന്നലെ പ്രചരിച്ചത്. അസ്‍ലം സുഹൃത്തിന് അയച്ച സന്ദേശം എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഇത് പിതാവ് നിഷേധിച്ചു. ‘തെളിവുകൾ എല്ലാം കോടതിയിൽ ആണ് സമർപ്പിക്കേണ്ടത് അല്ലാതെ സോഷ്യൽ മീഡിയയിൽ അല്ല. എന്നിട്ട് പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം. ഇതുവരെയും ആരെയും കരിവാരി തേക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല.

ഞാൻ പോരാടുന്നത് ഇവിടെത്തെ പോലീസ് സിസ്റ്റത്തിന് എതിരെയാണ്. അത് എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണെന്ന് മാത്രം. നെടുമ്പാശ്ശേരിയിൽ കാർ അപകടത്തിൽ കൊല്ലപ്പെട്ട ആ സാധുക്കളായ പെൺകുട്ടികൾക്ക് നേരെയും നെഗറ്റീവ് കമന്റ്കൾ ഇടുന്ന ആളുകളെവരെ നമ്മുടെ സമൂഹത്തിൽ കാണാൻ കഴിഞ്ഞു. ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള പാതയിലാണ്. പിന്തിരിഞ്ഞു നോക്കാൻ എനിക്ക് സമയമില്ല. ഇനി നിങ്ങൾക്ക് എന്റെ രക്തമാണ് ആവിശ്യമെങ്കിൽ ഈ ഓട്ടത്തിന്റെ അവസാനം ഞാൻ എന്റെ ചോര കുപ്പിയിൽ പകർത്തി നിങ്ങൾക്ക് തരാം’ -അദ്ദേഹം പറഞ്ഞു.

BREAKING NEWS
ഇന്ത്യ സഖ്യകക്ഷികളുടെ കള്ളക്കളി കോടതി പൊളിച്ചു, സർക്കാർ അന്വേഷണത്തിന് മടിച്ചു നിൽക്കുകയാണോ?? പിണറായി വിജയൻ പദവിയില്‍ തുടരുന്നത് പ്രതിപക്ഷത്തിന് തന്നെ അപമാനം. പദവി ഒഴിഞ്ഞ് മറ്റാർക്കെങ്കിലും കൈമാറണം- വി മുരളീധരന്‍
15 Oct 2026
BREAKING NEWS
ധാർഷ്ട്യം അം​ഗീകരിക്കാനാവില്ല!! രമ്യതയുടേത് ഏകാധിപത്യ നിലപാടുകൾ, ആഴ്ചയിൽ രണ്ട് ദിവസം പോലും ഓഫീസിലെത്താറില്ല...രമ്യ ഹരിദാസ് എംഎൽഎയുടെ പിഎ വി. വിമൽ, ഡ്രൈവർ കുഞ്ഞുമുഹമ്മദ് എന്നിവർ രാജിവച്ചു
15 Oct 2026
BREAKING NEWS
'ആദ്യം അവർ മറുപടി നൽകട്ടെ, അത് തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് നീങ്ങും'... ജന്തർ മന്തറിലെ പ്രതിഷേധ വിലക്ക് ചോദ്യം ചെയ്ത് ഹർജി; കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രീംകോടതിയുടെ നോട്ടീസ്‌
15 Oct 2026
BREAKING NEWS
'ഞങ്ങൾ ആനക്കൊമ്പുകൊണ്ടുള്ള ഗോപുരത്തിൽ ഇരിക്കുന്നവരല്ല, പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്കും അറിയാം!! നീതിന്യായ വ്യവസ്ഥയെ ആർക്കും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാവില്ല... ഞങ്ങൾ നോട്ടീസ് അയയ്ക്കാം, എന്നാൽ അടുത്ത വാദം കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന...
15 Oct 2026