BREAKING NEWS

’പരാതിക്കാരിയും ​ഗണേഷ്കുമാറും തമ്മിൽ ബന്ധമുണ്ട്; ഉമ്മൻചാണ്ടിയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്’: കോടതിയിൽ മുൻ മന്ത്രി കെ. ബാബുവിന്റെ മൊഴി

· · 1 min read
Share: Copied!

കൊല്ലം: സോളാർ ഗൂഢാലോചന കേസിൽ മുൻ മന്ത്രി കെ. ബാബു കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകി. കെ.ബി. ഗണേഷ് കുമാറും പരാതിക്കാരിയും തമ്മിൽ ബന്ധമുണ്ടെന്ന് ബിജു രാധാകൃഷ്ണൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് പറഞ്ഞിരുന്നതായി കെ. ബാബു മൊഴി നൽകി. ഉമ്മൻ ചാണ്ടി തന്നെയാണ് ഇക്കാര്യം തന്നോട് സൂചിപ്പിച്ചതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

സോളാർ പരാതിയിൽ പേജുകൾ കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഭിഭാഷകൻ സുധീർ ജേക്കബ് നൽകിയ ഹർജിയിലാണ് കെ. ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്.

പരാതിക്കാരിയുമായി കെ.ബി. ഗണേഷ് കുമാറിന് അടുത്ത ബന്ധമുണ്ടെന്ന് ഗണേഷ് കുമാറിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം സുധീർ മലയിലും നേരത്തെ മൊഴി നൽകിയിരുന്നു.

BREAKING NEWS
എംഡിഎംഎ കേസ് പ്രതികൾക്ക് പണം അയച്ചുനൽകിയെന്നാരോപിച്ച് യുവാവിനെ വീട്ടിൽനിന്ന് വിലങ്ങണിയിച്ച് കൊണ്ടുപോയി, തനിക്ക് അങ്ങനെയൊരു അക്കൗണ്ട് ഇല്ലെന്നു പറഞ്ഞിട്ടും കേട്ടില്ല, മർദ്ദിച്ചു, സിപിഒ അമ്മയെ പിടിച്ചുതള്ളി... ആളുമാറിയെന്നറിഞ്ഞ് യുവാവിനെ വിട്ടയച്ചത് 5 മണിക്കൂറിന് ശേഷം, വിട്ടയച്ചത് കസ്റ്റഡിയിൽ മർദിച...
15 Oct 2026
BREAKING NEWS
‘എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നത്?’ ഡൽഹി വിമാനത്താവളത്തിൽ അഭിജീത് ദിപ്കെയ്ക്കുനേരെ പാഞ്ഞടുത്ത് യുവാവ്; വീഡിയോ
15 Oct 2026
BREAKING NEWS
’പാക്കിസ്ഥാനികൾ വേണ്ട’; ഇസ്രയേലിലേക്കുള്ള വിമാനങ്ങളിൽ പാക് ജീവനക്കാർക്ക് വിലക്കേർപ്പെടുത്തി എയർ ഫ്രാൻസ്; സമാന നീക്കവുമായി യുഎസ് വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസും ചെക്ക് വിമാനക്കമ്പനിയായ സ്മാർട് വിങ്സും
15 Oct 2026
BREAKING NEWS
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാത്ത 1.83 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ; പിടിച്ചെടുത്ത പണവും പ്രതികളെയും തുടർ നിയമനടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറി പോലീസ്
15 Oct 2026