BREAKING NEWS

’പാക്കിസ്ഥാനികൾ വേണ്ട’; ഇസ്രയേലിലേക്കുള്ള വിമാനങ്ങളിൽ പാക് ജീവനക്കാർക്ക് വിലക്കേർപ്പെടുത്തി എയർ ഫ്രാൻസ്; സമാന നീക്കവുമായി യുഎസ് വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസും ചെക്ക് വിമാനക്കമ്പനിയായ സ്മാർട് വിങ്സും

· · 1 min read
Share: Copied!

പാരിസ്: പാക്കിസ്ഥാൻ പൈലറ്റുമാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിൽ പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തി എയർ ഫ്രാൻസ്. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന. ഇസ്രയേലിലേക്കോ അവിടെനിന്ന് തിരിച്ചോ ഉള്ള എയർ ഫ്രാൻസ് വിമാനങ്ങളിൽ പാക്കിസ്ഥാൻ ജീവനക്കാരെ അനുവദിക്കില്ല.

ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാരെ വിമാനങ്ങളിൽ ജീവനക്കാരായി നിയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അനുസരിച്ചാണ് നടപടിയെന്ന് എയർ ഫ്രാൻസ് വൃത്തങ്ങൾ അറിയിച്ചു. യുഎസ് വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസും ചെക്ക് വിമാനക്കമ്പനിയായ സ്മാർട് വിങ്സും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇസ്രയേൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഇന്തൊനീഷ്യൻ പൈലറ്റ് നിയന്ത്രിച്ചിരുന്ന എത്യോപ്യൻ വിമാനം ചൊവ്വാഴ്ച തിരിച്ചുപോകേണ്ടിവന്നു. യാത്ര തുടങ്ങി ഒരു മണിക്കൂറിനുശേഷമാണ് ഇസ്രയേലിന്റെ ഉത്തരവ് ലഭിച്ചതെന്ന് ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന് വിമാനം ആഡിസ് ആബബയിലേക്ക് മടങ്ങി. അവിടെ പൈലറ്റിനെ മാറ്റിയശേഷം വിമാനം ടെൽ അവീവിലേക്ക് തിരികെയെത്തുകയായിരുന്നു. ഇന്തൊനീഷ്യയ്ക്കും ഇസ്രയേലിനും നയതന്ത്രബന്ധമില്ല.

പാക്കിസ്ഥാൻ, ഇറാൻ, ഒമാൻ, സൗദി അറേബ്യ, അൾജീരിയ, ടുണീഷ്യ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ലെബനൻ, നൈജർ എന്നിവയുൾപ്പെടെ 31 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാരെ നിയന്ത്രണങ്ങൾ ബാധിക്കുമെന്നാണ് വിവരം.

BREAKING NEWS
എംഡിഎംഎ കേസ് പ്രതികൾക്ക് പണം അയച്ചുനൽകിയെന്നാരോപിച്ച് യുവാവിനെ വീട്ടിൽനിന്ന് വിലങ്ങണിയിച്ച് കൊണ്ടുപോയി, തനിക്ക് അങ്ങനെയൊരു അക്കൗണ്ട് ഇല്ലെന്നു പറഞ്ഞിട്ടും കേട്ടില്ല, മർദ്ദിച്ചു, സിപിഒ അമ്മയെ പിടിച്ചുതള്ളി... ആളുമാറിയെന്നറിഞ്ഞ് യുവാവിനെ വിട്ടയച്ചത് 5 മണിക്കൂറിന് ശേഷം, വിട്ടയച്ചത് കസ്റ്റഡിയിൽ മർദിച...
15 Oct 2026
BREAKING NEWS
‘എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നത്?’ ഡൽഹി വിമാനത്താവളത്തിൽ അഭിജീത് ദിപ്കെയ്ക്കുനേരെ പാഞ്ഞടുത്ത് യുവാവ്; വീഡിയോ
15 Oct 2026
BREAKING NEWS
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാത്ത 1.83 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ; പിടിച്ചെടുത്ത പണവും പ്രതികളെയും തുടർ നിയമനടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറി പോലീസ്
15 Oct 2026
BREAKING NEWS
’പരാതിക്കാരിയും ​ഗണേഷ്കുമാറും തമ്മിൽ ബന്ധമുണ്ട്; ഉമ്മൻചാണ്ടിയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്’: കോടതിയിൽ മുൻ മന്ത്രി കെ. ബാബുവിന്റെ മൊഴി
15 Oct 2026