കോഴിക്കോട്: രേഖകളില്ലാതെ കൊണ്ടുവന്ന 1.83 കോടി രൂപയുമായി രണ്ടുപേരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംരക്ഷണ സേന പിടികൂടി. കർണാടകയിലെ മാണ്ഡ്യ സ്വദേശി ധനവാഡെ വിലാസ് ദെനകർ, മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശി രമേഷ് ശ്യാംറാവു ഗെയ്ക്വാഡ് എന്നിവരാണ് പിടിയിലായത്.
ഇന്നലെ നേത്രാവതി എക്സ്പ്രസിൽ വന്നിറങ്ങിയ യാത്രക്കാരിൽ നിന്നാണ് പണം പിടികൂടിയത്. പിടിച്ചെടുത്ത പണവും പ്രതികളെയും തുടർ നിയമനടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറി.