BREAKING NEWS

എംഡിഎംഎ കേസ് പ്രതികൾക്ക് പണം അയച്ചുനൽകിയെന്നാരോപിച്ച് യുവാവിനെ വീട്ടിൽനിന്ന് വിലങ്ങണിയിച്ച് കൊണ്ടുപോയി, തനിക്ക് അങ്ങനെയൊരു അക്കൗണ്ട് ഇല്ലെന്നു പറഞ്ഞിട്ടും കേട്ടില്ല, മർദ്ദിച്ചു, സിപിഒ അമ്മയെ പിടിച്ചുതള്ളി… ആളുമാറിയെന്നറിഞ്ഞ് യുവാവിനെ വിട്ടയച്ചത് 5 മണിക്കൂറിന് ശേഷം, വിട്ടയച്ചത് കസ്റ്റഡിയിൽ മർദിച്ചില്ലെന്ന് രേഖപ്പെടുത്തിയശേഷം

· · 1 min read
Share: Copied!

അടൂർ: എംഡിഎംഎ കേസിലെ പ്രതികൾക്ക് പണം അയച്ചുനൽകിയെന്നാരോപിച്ച് യുവാവിനെ ആളുമാറി പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പരാതി. അഞ്ചുമണിക്കൂറോളം കസ്റ്റഡിയിൽ വെച്ചശേഷം, അന്വേഷിക്കുന്നയാൾ ഇയാളല്ലെന്ന് തിരിച്ചറിഞ്ഞതോടെ മർ​ദ്ദിച്ചില്ലെന്ന് എഴുതിവാങ്ങി വിട്ടയച്ചു. എന്നാൽ കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസ് മർദിച്ചതായി യുവാവ് പരാതിപ്പെട്ടു.

അടൂർ പറക്കോട് സുബൈർ മൻസിലിൽ അഫ്‌സലിനെയാണ് (28), പാലാരിവട്ടം പോലീസ് ബുധനാഴ്ച രാവിലെ 10.30-ന് വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. 2025-ൽ പാലാരിവട്ടം പോലീസ് പിടികൂടിയ എംഡിഎംഎ കേസിലെ പ്രതികൾക്ക് അഫ്‌സലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 34,000 രൂപ അയച്ചുനൽകിയെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ, അത്തരമൊരു ബാങ്ക് അക്കൗണ്ട് തനിക്കില്ലെന്ന് വ്യക്തമാക്കിയിട്ടും പോലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോവുകയായിരുന്നു.

വീട്ടിൽനിന്ന് വിലങ്ങണിയിച്ച് കൊണ്ടുപോകുന്നതിനിടെ, പോലീസിനൊപ്പമുണ്ടായിരുന്ന അടൂർ സ്റ്റേഷനിലെ സിപിഒ മർദിച്ചെന്നും തന്റെ അമ്മയെ പിടിച്ചുതള്ളിയെന്നും അഫ്‌സൽ പറഞ്ഞു. തുടർന്ന് അടൂർ സ്റ്റേഷനിലെത്തിച്ചശേഷം നൂറനാട് ഭാഗത്തെ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ഇതിനിടെയാണ്, പോലീസ് അന്വേഷിക്കുന്ന വ്യക്തിയല്ല അഫ്‌സലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നൂറനാട് സ്റ്റേഷനിലെത്തിച്ച് ഉപദ്രവിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തിയശേഷം വിട്ടയച്ചു.

അതേസമയം യുവാവ് അവശനിലയിലായതോടെ, അടൂരിലുള്ള സുഹൃത്തുക്കളെ നൂറനാട്ടേക്ക് വിളിച്ചുവരുത്തി അവരുടെ വാഹനത്തിൽ അടൂർ ജനറൽ ആശുപത്രിയിലെത്തി ചികിത്സതേടി. മർദനത്തിൽ കാലിനും മുഖത്തും പരുക്കേറ്റതായും അഫ്‌സൽ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുമെന്നും, ഡിവൈഎഫ്ഐ പറക്കോട് മേഖലാ കമ്മിറ്റിയംഗംകൂടിയായ അഫ്‌സൽ അറിയിച്ചു. സമാനപേരുള്ളയാളെ അന്വേഷിച്ചാണ് പോലീസ് എത്തിയതെന്നാണ് വിവരം.

BREAKING NEWS
ഉറക്കത്തിൽ പെങ്ങളുടെ അലറിക്കരച്ചിൽ കേട്ട് കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോൾ കണ്ടത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കിടക്കുന്ന സഹോദരിയെ... ഭാര്യയെ കൊന്ന ശേഷം തൊട്ടടുത്ത മുറിയിൽ കയറി കതകടച്ച യുവാവ് നാലര വയസുള്ള മകനേയും കഴുത്തറുത്ത് കൊന്നു, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ​ഗുരുതരാവസ്ഥയിൽ
15 Oct 2026
BREAKING NEWS
കഴുത്തൊപ്പം നീളമുള്ള മുടി പറ്റെവെട്ടി ആളെ തിരിച്ചറിയാനാകാത്ത വിധം സുഹൈൽ, കൂട്ടാളികളുടെ ശരീരഭാഷയിലും വ്യത്യാസം... മിനി കൂപ്പർ ആക്സിഡന്റ് കേസ് പ്രതികൾ കോടതിയിലെത്തിയത് ആർക്കും തിരിച്ചറിയാൻ പോലുമാകാത്ത രീതിയിൽ!! പ്രതി മുടി മുറിച്ചത് സ്വന്തം ഇഷ്ടപ്രകാരം- ബോസ്റ്റൽ സ്കൂൾ അധികൃതർ
15 Oct 2026
BREAKING NEWS
‘എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നത്?’ ഡൽഹി വിമാനത്താവളത്തിൽ അഭിജീത് ദിപ്കെയ്ക്കുനേരെ പാഞ്ഞടുത്ത് യുവാവ്; വീഡിയോ
15 Oct 2026
BREAKING NEWS
’പാക്കിസ്ഥാനികൾ വേണ്ട’; ഇസ്രയേലിലേക്കുള്ള വിമാനങ്ങളിൽ പാക് ജീവനക്കാർക്ക് വിലക്കേർപ്പെടുത്തി എയർ ഫ്രാൻസ്; സമാന നീക്കവുമായി യുഎസ് വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസും ചെക്ക് വിമാനക്കമ്പനിയായ സ്മാർട് വിങ്സും
15 Oct 2026