BREAKING NEWS

ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി… കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം

· · 1 min read
Share: Copied!

മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ പ്രണയത്തെ എതിർത്തതിനെ തുടർന്ന് മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ 16കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ 23കാരനായ കാമുകൻ ആകാശ് കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയതായി പോലീസ് അറിയിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്ന ആകാശിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

മാണ്ഡ്യ ജില്ലയിലെ കെ.ആർ. പേട്ട് താലൂക്കിലെ ബുക്കനകേരെ ഗ്രാമത്തിലാണ് സംഭവം. 55കാരിയായ മഹാദേവമ്മയെ ഒക്ടോബർ 11ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം സ്വാഭാവിക മരണമാണെന്നാണ് ബന്ധുക്കൾ കരുതിയത്. എന്നാൽ മഹാദേവമ്മയുടെ കഴുത്തിൽ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ മരണത്തിൽ സംശയം ഉയരുകയായിരുന്നു.

മഹാദേവമ്മയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് സംശയിച്ച് ബന്ധുവായ രവികുമാർ പോലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ കെ.ആർ. പേട്ട് റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. മാണ്ഡ്യ പോലീസ് സൂപ്രണ്ട് ശോഭ റാണി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞതനുസരിച്ച്, പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൽ അവൾക്കും പങ്കുണ്ടെന്ന സംശയം ഉയർന്നത്. 16കാരിയായ പെൺകുട്ടി സുഹൃത്തായ ആകാശുമായി ചേർന്നാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പെൺകുട്ടിയും ആകാശും തമ്മിലുള്ള ബന്ധത്തെ മഹാദേവമ്മ എതിർത്തിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇരുവരും ഒരുമിച്ചിരിക്കുന്നത് കണ്ടതിനെ തുടർന്ന് ആകാശുമായുള്ള അടുപ്പം അവസാനിപ്പിക്കണമെന്ന് മഹാദേവമ്മ പെൺകുട്ടിയോട് ഉപദേശിച്ചിരുന്നു. ഇതിൽ പ്രകോപിതയായ പെൺകുട്ടി മുത്തശ്ശിയെ കൊലപ്പെടുത്താനുള്ള പദ്ധതിയിൽ ആകാശിനെ ഉൾപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ഒക്ടോബർ 10ന് രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കരുതുന്നത്. മഹാദേവമ്മ ഉറങ്ങിക്കിടക്കുന്നതിനിടെ പെൺകുട്ടി ആകാശിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഉറങ്ങിക്കിടന്ന മുത്തശ്ശിയെ പെൺകുട്ടി ഉണർത്തുകയും ആകാശ് അവരെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.

മഹാദേവമ്മ നിലവിളിച്ച് സഹായം തേടാതിരിക്കാനായി വായിൽ ബെഡ്ഷീറ്റ് തിരുകിയെന്നും പോലീസ് സംശയിക്കുന്നു. ആക്രമണത്തിന് ഉപയോഗിക്കാൻ എന്തെങ്കിലും നൽകണമെന്ന് ആകാശ് ആവശ്യപ്പെട്ടപ്പോൾ പെൺകുട്ടി ഒരു സ്കാർഫ് കൈമാറിയെന്നാണ് അന്വേഷണത്തിൽ പറയുന്നത്. എന്നാൽ സ്കാർഫ് കീറിയതോടെ പെൺകുട്ടി വീട്ടിൽനിന്ന് കയർ എടുത്തുകൊണ്ടുവന്നതായും പോലീസ് പറയുന്നു. ഈ കയർ ഉപയോഗിച്ച് ആകാശ് മഹാദേവമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനുശേഷം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

മഹാദേവമ്മയുടെ മരണം ആദ്യം കുടുംബാംഗങ്ങൾക്ക് സംശയാസ്പദമായി തോന്നിയിരുന്നില്ല. ഒക്ടോബർ 11ന് രാവിലെ യശോധ എന്ന സ്ത്രീ വീട്ടിലെത്തി മഹാദേവമ്മയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പെൺകുട്ടിയോട് കാര്യം അന്വേഷിച്ചപ്പോൾ രാത്രി മുഴുവൻ ഉറക്കത്തിലായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പറഞ്ഞതായാണ് വിവരം. പിന്നീട് മഹാദേവമ്മയുടെ കഴുത്തിലെ പാടുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം ശക്തമായത്. ഇതിന് പിന്നാലെ രവികുമാർ കെ.ആർ. പേട്ട് റൂറൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് സൂപ്രണ്ട് ശോഭ റാണി വ്യക്തമാക്കി. കേസിലെ പ്രധാന പ്രതിയായ ആകാശ് ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

‘നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്’…  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങിയത് പൊട്ടിക്കരഞ്ഞുകൊണ്ട്

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026
BREAKING NEWS
സൗദിയിൽ കാണാതായ വയനാട് സ്വദേശിനി പോലീസ് കസ്റ്റഡിയിൽ, ബാ​ഗിൽ നിന്ന് നിരോധിത മരുന്നുകൾ കണ്ടെത്തി, കസ്റ്റഡിയിലെടുത്തത് ഡ്രഗ്​ കൺട്രോൾ വിഭാഗമെന്ന് സ്ഥിരീകരണം!! വിഷയത്തിൽ ഇടപെട്ട് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും
14 Oct 2026