BREAKING NEWS

മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ… പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം

· · 1 min read
Share: Copied!

ബെംഗളൂരു: അർധരാത്രിയിൽ പബ്ബിൽ നടത്തിയ പോലീസ് പരിശോധനയ്ക്കിടെ ഇൻസ്പെക്ടറെയും സഹപ്രവർത്തകരെയും അസഭ്യം പറയുകയും മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്. ആന്ധ്രാപ്രദേശ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വികാസ് മർമത്തിനെ കൂടാതെ അഭയ് ഉദയ്‌സിങ്, നിതീഷ്, റോഷൻ എന്നിവർക്കെതിരെയാണ് ബെംഗളൂരു പോലീസ് കേസെടുത്തത്.

ഒക്ടോബർ 10ന് പുലർച്ചെ 1.30ഓടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. ബെംഗളൂരുവിലെ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പബ്ബിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയ്ക്കിടെയാണ് തർക്കമുണ്ടായത്. സംഭവത്തിൽ പരുക്കേറ്റ പോലീസ് ഇൻസ്പെക്ടർ, കഴിഞ്ഞ ആറുമാസമായി സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡിൽ ജോലി ചെയ്തുവരികയാണ്.

ഇതിനിടെ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന നടത്തിയത്. കബ്ബൺ പാർക്ക്, അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധികളിലെ ബാറുകളിലും റെസ്റ്റോറന്റുകളിലും രാത്രി വൈകി എത്തുന്ന സംശയാസ്പദമായ വ്യക്തികളെ പരിശോധിക്കണമെന്നായിരുന്നു നിർദേശം. ഇതിന്റെ ഭാഗമായി ഒക്ടോബർ 9ന് രാത്രി ഇൻസ്പെക്ടറും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും പരിശോധനയ്ക്കായി പബ്ബിലെത്തുകയായിരുന്നു.

പബ്ബിലുണ്ടായിരുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് അവരുടെ പ്രായം സ്ഥിരീകരിക്കുന്നതിനിടെയാണ് നാലുപേർ ഇൻസ്പെക്ടറുമായി തർക്കത്തിലേർപ്പെട്ടതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. നിസ്സാരമായ ഒരു കാര്യത്തെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചതെന്നും പിന്നീട് അത് വാക്കേറ്റത്തിലേക്ക് നീങ്ങിയെന്നും പരാതിയിൽ ആരോപിക്കുന്നു. തുടർന്ന് വികാസ് മർമത്ത് ഉൾപ്പെടെയുള്ള നാലുപേർ ഇൻസ്പെക്ടറെയും കൂടെയുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് ആരോപണം.

പോലീസിന്റെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ ഇൻസ്പെക്ടറെ തടസ്സപ്പെടുത്തിയെന്നും മറ്റ് പോലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ഉൾപ്പെട്ട നാലുപേരുടെയും പേരുകൾ ഇൻസ്പെക്ടർ നൽകിയ പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 115(2), 351(2), 352, 132, 3(5) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്വമേധയാ പരുക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ള മനഃപൂർവമായ അപമാനം, പൊതുപ്രവർത്തകനെ ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ ആക്രമിക്കുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യൽ, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്… ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026