BREAKING NEWS

‘പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുന്നിക്കെട്ടിയ മൃതദേഹത്തിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിച്ചതിൽ സംശയമുണ്ട്; മകൾക്ക് നീതി കിട്ടുമോ എന്ന ആശങ്ക അലട്ടുന്നു‘; നെടുമ്പാശ്ശേരി അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം

· · 1 min read
Share: Copied!

പാലക്കാട്: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ഗോപികയുടെ കുടുംബം. കേസിൽ പ്രതിയായ സുഹൈൽ സജീവിനെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്ന് ഗോപികയുടെ പിതാവ് ആരോപിച്ചു. ഗുരുതരമായ അപകടത്തിന് ഉത്തരവാദിയായ പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതിലും മകളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുന്നിക്കെട്ടിയ നിലയിൽ വീണ്ടും രക്തസാമ്പിൾ ശേഖരിച്ചതിലും കുടുംബം സംശയം പ്രകടിപ്പിച്ചു. കേസിൽ നീതി ലഭിക്കുമോ എന്ന ആശങ്കയുണ്ടെന്നും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടാകുന്നതായി തോന്നുന്നുവെന്നും പിതാവ് പറഞ്ഞു.

പ്രതിക്ക് സ്വാധീനമുള്ളവരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന സംശയവും കുടുംബം ഉന്നയിച്ചു. അപകടത്തിന് പിന്നാലെ പ്രതി നാട്ടുകാരോട് തട്ടിക്കയറുകയും ‘എല്ലാം തന്റെ വാപ്പ നോക്കിക്കൊള്ളും’ എന്ന് പറഞ്ഞതായും നാട്ടുകാർ ആരോപിച്ചിരുന്നു. മകൾ ഗോപികയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ അപവാദങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കുടുംബത്തെ അപകീർത്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും പിതാവ് ആരോപിച്ചു. കെ.എം.എം. കോളേജിലെ വൈസ് ചെയർപേഴ്‌സണായിരുന്ന ഗോപിക അഞ്ച് വർഷത്തിലേറെയായി എൻ.എസ്.എസ്. വളണ്ടിയറായും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഫ്.ഐ.ആറിൽ പ്രതി മദ്യപിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അപകടത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതി മദ്യപിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത് കേട്ടിരുന്നുവെന്നും പിതാവ് ആരോപിച്ചു. മകൾക്ക് നീതി ലഭിക്കണമെന്ന് ഗോപികയുടെ അമ്മയും ആവശ്യപ്പെട്ടു.

നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായറാഴ്ച പുലർച്ചെ 1.45ഓടെയായിരുന്നു അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽ മരിച്ചത്. കൽപറ്റ മടക്കിമല സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി എം.പി. ഗോപിക (21), സുള്ള്യ സ്വദേശിയായ ഇയാസ് (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ഭക്ഷണം കഴിച്ചശേഷം മടങ്ങുന്നതിനിടെ പിന്നിൽ വന്ന കാർ ഇവരുടെ സ്കൂട്ടറിലിടിക്കുകയായിരുന്നു. തൃക്കാക്കരയിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇവർ പഠനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു.

കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശ്ശേരി സ്വദേശിയായ സുഹൈൽ (19) പോലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. കൊച്ചിയിലെ സ്വകാര്യ കോളേജിൽ ബി.കോം വിദ്യാർഥിയായ സുഹൈൽ കാക്കനാട്ടെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. അപകടത്തിന് പിന്നാലെ നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ ഉയർന്ന ആരോപണങ്ങൾക്കിടെ, അന്വേഷണം സുതാര്യമായി നടത്തി മകൾക്ക് നീതി ഉറപ്പാക്കണമെന്നാണ് ഗോപികയുടെ കുടുംബത്തിന്റെ ആവശ്യം.

 

BREAKING NEWS
‘പ്രതിക്ക് നിയമപരമായി ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; ഒരു മന്ത്രിയും ഇടപെടില്ല; മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങളുടെ ആശങ്ക സ്വഭാവികം‘: നെടുമ്പാശ്ശേരി അപകടക്കേസ് വിവാദങ്ങളോട് പ്രതികരിച്ച് ആഭ്യന്തരമന്ത്രി
13 Oct 2026
BREAKING NEWS
"നാട്ടുകാരുടെ കയ്യിൽ അവനെ കിട്ടിയിരുന്നതെങ്കിൽ എല്ലാം അപ്പപ്പോൾ നിരപ്പാക്കി തന്നേനേ, മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്, ബലിയാടാകുന്നത് നിരപരാധികളാണ്, ഇന്ന് എത്ര പേരാണ് അവന്റെ അച്ഛനമ്മമാരെ ശപിക്കുന്നത്, പണത്തിന്റെ അഹങ്കാരം നിങ്ങളുടെ മനസിൽ വച്ചാൽ മതി", നെടുമ്പാശ്ശേരി അപകടത്...
13 Oct 2026
BREAKING NEWS
പുലർച്ചെ 3.30-ഓടെ അറസ്റ്റ് പേപ്പറുകളുമായെത്തിയ പോലീസ് ഉടൻതന്നെ ഒപ്പിട്ടുനൽകാൻ ആവശ്യപ്പെട്ടു, പകൽ മുഴുവൻ ഏത് പോലീസ് സ്റ്റേഷനിലാണ് തടങ്കലിൽ വെച്ചിരുന്നതെന്ന വിവരം മാതാപിതാക്കളെയോ അഭിഭാഷകരെയോ അറിയിക്കാതെ, ഡൽഹി പോലീസ് കടുത്ത മാനസിക പീഡനമാണ് നടത്തിയത്, ധൈര്യമുണ്ടെങ്കിൽ എഡിറ്റ് ചെയ്യാത്ത മുഴുവൻ ദൃശ്യങ്...
13 Oct 2026
BREAKING NEWS
വെല്ലുവിളി രാഹുലിന് മാത്രമല്ല, വിഡിഎസിനും!! കേരള,  തെലങ്കാന, കർണാടക സർക്കാരുകൾ രാജിവയ്ക്കാൻ തയാറായാൽ ഞാനും രാജിവച്ച് ബാലറ്റ് പേപ്പറിലൂടെ മത്സരിക്കാൻ തയാർ, ഈ സർക്കാരുകളെല്ലാം അധികാരത്തിലേറിയത് ​ഗ്യാനേഷ് കുമാറിന്റെ കീഴിൽ വോട്ട് ചോരിയിലൂ‌ടെ -അസം മുഖ്യമന്ത്രി
13 Oct 2026