BREAKING NEWS

“നാട്ടുകാരുടെ കയ്യിൽ അവനെ കിട്ടിയിരുന്നതെങ്കിൽ എല്ലാം അപ്പപ്പോൾ നിരപ്പാക്കി തന്നേനേ, മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്, ബലിയാടാകുന്നത് നിരപരാധികളാണ്, ഇന്ന് എത്ര പേരാണ് അവന്റെ അച്ഛനമ്മമാരെ ശപിക്കുന്നത്, പണത്തിന്റെ അഹങ്കാരം നിങ്ങളുടെ മനസിൽ വച്ചാൽ മതി”, നെടുമ്പാശ്ശേരി അപകടത്തില്‍ പ്രതികരിച്ച് മേജര്‍ രവി

· · 1 min read
Share: Copied!

നെടുമ്പാശേരിയില്‍ മദ്യപിച്ച് അമിത വേഗത്തില്‍ കറോടിച്ച് മൂന്നു പേരുടെ ജീവനെടുത്ത സുഹൈല്‍ സജീവിനെ വിമർശിച്ച് സംവിധായകൻ മേജർ രവി. അമിതവേ​ഗതയിൽ വണ്ടിയോടിച്ച് അപകടമുണ്ടാക്കിയിട്ടും യാതൊരു കുറ്റബോധവുമില്ലാതെ ഇതൊക്കെ എന്റെ വാപ്പ നോക്കിക്കോളും എന്ന് പ്രതി പറയുന്ന മനോഭാവം സങ്കടകരവും ദേഷ്യമുണ്ടാക്കുന്നതാണെന്നും മേജർ രവി പ്രതികരിച്ചു. മക്കളെ ഇങ്ങനെ വളർത്തിയിട്ട് സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുതെന്നും മേജർ രവി പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഓരോ ദിവസവും നമ്മൾ കേൾക്കുന്നത് മനസിന് ഒട്ടും സന്തോഷം തരാത്ത വാർത്തകളാണ്.

ഇന്നലെ തന്നെ നമ്മുടെ നാടിനെ നടുക്കിക്കൊണ്ട് മൂന്ന് നിരപരാധകളുടെ ജീവനാണ് പൊലിഞ്ഞത്. മദ്യപിച്ച് 120 കിലോ മീറ്ററിലധികം വണ്ടിയോടിച്ചാണ് ആ അപകടമുണ്ടാക്കിയത്. അങ്ങനെയൊക്കെയാണ് കാര്യങ്ങൾ നടക്കുന്നത്. ഇതൊക്കെ കാണുമ്പോൾ എന്താണ് ശരിക്കും പറയേണ്ടത് ?. ഏറ്റവും സഹിക്കാൻ പറ്റാത്തത് അപകടം വരുത്തിവച്ചതിന് ശേഷം ആ പയ്യൻ പറയുന്നത്, ‘ഇതൊക്കെ എന്റെ വാപ്പ നോക്കിക്കൊള്ളും’ എന്നാണ്. മക്കളേ, സത്യം പറഞ്ഞാൽ എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ച് അങ്കിൾ ഇതിനെക്കുറിച്ച് ലൈവിൽ ഒന്ന് സംസാരിക്കണം എന്നാവശ്യപ്പെട്ടു.

ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ കാണുമ്പോൾ ഇതിൽ ഉൾപ്പെട്ടത് ആരാണെന്നതല്ല കാര്യം, ആ അച്ഛനമ്മമാരെക്കുറിച്ചാണ് ഓർക്കേണ്ടത്. കുട്ടികളെ സ്നേഹിച്ചു വളർത്താം, എന്നാൽ മക്കൾ ചോദിക്കുന്നതെല്ലാം വാങ്ങി കൊടുത്തില്ലെങ്കിൽ അവർ ആത്മഹത്യ ചെയ്യുമെന്ന് ഭയന്ന് അച്ചടക്കമില്ലാതെ വളർത്തിയാൽ, ഒടുവിൽ ബലിയാടാകുന്നത് സമൂഹത്തിലെ നിരപരാധികളാണ്! 22 വയസ്സുള്ള രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് അവിടെ മരിച്ചു വീണത്. അതും ചോദിച്ചു വാങ്ങി വളർത്തിയ നിങ്ങളുടെ മക്കളുടെ അഹങ്കാരം കാരണം! ആ കുട്ടികളുടെ അച്ഛനമ്മമാരുടെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? കുറ്റം ചെയ്തവരെ പ്രായപൂർത്തിയായ കുറ്റവാളിയായിത്തന്നെ കണ്ട് അർഹിക്കുന്ന ശിക്ഷ കൊടുക്കുകയാണ് വേണ്ടത്. ഇത്തരം മക്കളെ വളർത്തുന്ന അച്ഛനമ്മമാരോടാണ് എനിക്ക് പറയാനുള്ളത്- നിങ്ങൾ മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്! ഇന്ന് എത്ര പേരാണ് ആ അച്ഛനമ്മമാരെ ശപിക്കുന്നത് എന്ന് ഓർക്കണം. സ്റ്റേഷനിൽ വച്ച് മരിച്ച കുട്ടിയുടെ ബന്ധുക്കൾ ആ പയ്യൻമാരെ തല്ലാൻ ചെല്ലുമ്പോൾ, പൊലീസുകാർ തടഞ്ഞു കാണും. കാരണം, പൊലീസിന് അത് കണ്ടു നിൽക്കാൻ കഴിയില്ല. പക്ഷേ ആ പൊലീസുകാർ കാണുന്നതിന് മുൻപാണ് നാട്ടുകാരുടെ കയ്യിൽ അവനെ കിട്ടിയിരുന്നതെങ്കിൽ എല്ലാം അപ്പപ്പോൾ നിരപ്പാക്കി തന്നേനേ. ജനങ്ങളുടെ ആ രോഷം നിങ്ങൾ മറക്കേണ്ട. പണത്തിന്റെ അഹങ്കാരം നിങ്ങളുടെ മനസിൽ മാത്രം വച്ചാൽ മതി”. – മേജർ രവി പറ‌‍ഞ്ഞു.

BREAKING NEWS
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു; പ്രണയം നടിച്ച് 15കാരിയുടെ വീട്ടിലെത്തി പീഡിപ്പിച്ചു; കട്ടിലിനടിയിൽ ഒളിച്ചിരുന്നു; വീട്ടുകാർ കണ്ടതോടെ അടുക്കളയിൽനിന്ന് കത്തിയെടുത്ത് ഭീഷണി; യുവാവിന് 55 വർഷം കഠിനതടവ്, 3.2 ലക്ഷം രൂപ പിഴ
13 Oct 2026
BREAKING NEWS
യുവാവിന്റെ തല വെട്ടിക്കൊണ്ടുപോയത് കുക്കി സായുധസംഘാംഗം? തലയില്ലാത്ത മൃതദേഹം സഹോദരന്റെയാണെന്ന് എന്താണ് ഉറപ്പ്? തല കൂടി കണ്ടെത്തി തന്നാൽ മൃതദേഹം സ്വീകരിക്കാം.... ഞങ്ങളുടെ പാരമ്പര്യവും ആചാരങ്ങളും അനുസരിച്ച് മൃതദേഹം സ്വീകരിക്കാൻ കഴിയില്ല!! മണിപ്പൂരിൽ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയ നാ​ഗാ യുവാവിന്റെ മൃതദ...
13 Oct 2026
BREAKING NEWS
ഇഡി നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമല്ല, ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്, പ്രാഥമിക അന്വേഷണം ആവശ്യം, മാസപ്പടി കേസില്‍ പിണറായിയുടെ ഹര്‍ജിയെ അനുകൂലിച്ച് സര്‍ക്കാര്‍
13 Oct 2026
BREAKING NEWS
"ആ ചങ്ങായി പറഞ്ഞ ഹിന്ദു-മുസ്ലിം എവിടെ നിന്നാണ് കിട്ടിയത്?? അത് വെച്ചാലല്ലേ ഒരു ഗുമ്മുണ്ടാവൂ, തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്?? കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണം, നൈറ്റ് വാക്കുകളും നൈറ്റ് ലൈഫുകളും സജീവമാകട്ടെ", മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല
13 Oct 2026