BREAKING NEWS

സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ല, പ്രധാനമന്ത്രിയെ പോലെ കാര്യം നേടുന്നവരാണ് ഇത്തരക്കാർ, ഇവർക്ക് നേരെ നിന്ന് മുട്ടാൻ കഴിയില്ല…ആർഎസ്എസിനെ ഉന്നമിട്ട് രാഹുൽ ​ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: ‘ചലോ ദില്ലി’ മാർച്ചിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകരെ പരിഹസിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ലെന്ന് ആർഎസ്എസിനെ ലക്ഷ്യമിട്ടുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ കാര്യം നേടുന്നവരാണ് ഇത്തരക്കാർ. ഇവർക്ക്, നേരെ നിന്ന് മുട്ടാൻ കഴിയില്ലെന്നും രാഹുൽ വിമർശിച്ചു.

അതുപോലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാർക്കും ഇൻഡ്യ സഖ്യത്തിലെ നേതാക്കൾക്കും നന്ദി അറിയിച്ചുകൊണ്ടുള്ള എക്‌സ് പോസ്റ്റിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.

‘ഞങ്ങളെ അടിച്ചമർത്താൻ കഴിയില്ല. ഭീഷണിയിലൂടെ കീഴ്‌പ്പെടുത്താനുള്ള നീക്കങ്ങളെ അംഗീകരിക്കുകയുമില്ല. ജനാധിപത്യത്തെ കൊലപ്പെടുത്തുന്നവർക്കെതിരെ നിലകൊള്ളും. ജനങ്ങളെ ഭീഷണിപ്പെടുത്തി വർദ്ധിയിലാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാരിന് ബോധ്യം ഉണ്ടായിരുന്നു,’ എന്നും രാഹുൽ പറഞ്ഞു.

പ്രതിഷേധത്തിൽ പങ്കെടുത്തവരെ ഓർത്ത് അഭിമാനിക്കുന്നു. എല്ലാവരും ഒരു ടീമായി പ്രവർത്തിച്ചു. കഴിഞ്ഞ പത്രസമ്മേളനത്തിൽ പറഞ്ഞതുപോലെ, ഇത് ഒരൊറ്റ പ്രതിഷേധമാണ്. എല്ലാവരും ഒരുമിച്ച് നിൽക്കുന്ന പ്രതിഷേധം. ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും കൊല്ലുന്നവർക്ക് എതിരെയാണ് ഓരോ വ്യക്തിയും നിലകൊള്ളുന്നത്. ഈ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും രാഹുൽ ആവർത്തിച്ചു.

അതേസമയം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രിംകോടതിയിലേക്ക് നടന്ന മാർച്ചിനിടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. റോഡുകൾ അടച്ച് മാർച്ച് തടയാനും പോലീസ് ശ്രമിച്ചതോടെ ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകരും ശ്രമിച്ചു. ഇതോ‌ടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. എന്നാൽ ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധക്കാർ മുന്നോട്ട് നീങ്ങുകയായിരുന്നു. തുടർന്ന് എസ്‌ഐആർ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഇൻഡ്യ സഖ്യം സുപ്രിംകോടതിയിൽ ഹർജി നൽകി.

BREAKING NEWS
’ഗുരുതരമായ വാക്ക് പിഴവാണ്; എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല അത്’- "സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന പരാമർശത്തിൽ സിപിഎം നേതാവ് പി. സരിന്റെ ഏറ്റുപറച്ചിൽ
13 Oct 2026
BREAKING NEWS
വിനോദയാത്ര തീരാവേദനയിലവസാനിച്ചു, അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ. ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
മകളെ തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ചു; പിതാവിനെ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കി, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, പരാതിയുമായി 58കാരന്റെ ഭാര്യ
13 Oct 2026