BREAKING NEWS

‘‘18 നും 21 നും ഇടയിൽ പ്രായമുള്ളവർ അറസ്റ്റിലായാൽ ജയിലിലെ സെല്ലിൽ അല്ല പ്രവേശിപ്പിക്കുക- ജയിൽ ഡിജിപി…സുഹൈലിനേയും നിനവിനേയും കാക്കനാട് ജയിലിലുള്ളിലെ ദുർഗുണപരിഹാര പാഠശാലയിലേക്കു മാറ്റി

· · 1 min read
Share: Copied!

നെടുമ്പാശേരി: എയർപോട്ട് റോഡിൽ അമിത വേ​ഗത്തിലെത്തിയ മിനിക്കൂപ്പറിടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ കേസിൽ അറസ്റ്റിലായ സുഹൈൽ സജീവിനേയും സുഹൃത്ത് നിനവിനേയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേക്കു മാറ്റി. ഇന്നലെ രാത്രി ആലുവ മജിസ്ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കിയ സുഹൈലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെത്തുടർന്നാണ് ജയിലിലെ ദുർഗുണപരിഹാര പാഠശാലയിലേക്കു മാറ്റിയത്.

കേസിൽ പ്രതികളായ ഇരുവർക്കും 19 വയസാണ് പ്രായമെന്നും ജയിൽ ചട്ടമനുസരിച്ചാണ് ദുർഗുണപരിഹാര പാഠശാലയിലേക്കു മാറ്റിയതെന്നും നെടുമ്പാശേരി പോലീസ് പറഞ്ഞു. സർക്കാർ നിയമവും പ്രായവും പരിഗണിച്ചാണു ജയിലുള്ള ദുർഗുണ പരിഹാര പാഠശാലയിലേക്കു മാറ്റിയതെന്ന് ജയിൽ ഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. ‘‘18 നും 21 നും ഇടയിൽ പ്രായമുള്ളവർ അറസ്റ്റിലായാൽ ജയിലിലെ സെല്ലിൽ അല്ല ദുർഗുണ പരിഹാര പാഠശാലയിലാണ് പ്രവേശിപ്പിക്കുന്നത്’’ – ശ്രീജിത്ത് പറഞ്ഞു.

കാക്കനാട് ജയിലിനകത്താണ് ദുർഗുണപരിഹാര പാഠശാലയുള്ളത്. അപകടം നടക്കുമ്പോൾ അമിതവേഗത്തിലാണ് താൻ കാറോടിച്ചിരുന്നതെന്നു സുഹൈൽ സജീവ് (19) പറഞ്ഞു. വാഹനമോടിക്കുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്നും എയർപോർട്ട് റോഡിലൂടെ 120 കിലോമീറ്റർ വേഗത്തിലാണ് വാഹനമോടിച്ചതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. കൂടാതെ അപകടസമയത്ത് കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു.

അപകടത്തിൽ കർണാടക സുള്ള്യ കനകമജലു സുണ്ണമൂല പെൽത്തടുക്ക പി.എ.ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇയാസ് (22), വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ്ഭവനിൽ സന്തോഷിന്റെ മകൾ കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് കരിമ്പ ഇടക്കുറിശ്ശി നീലാറ്റ മുള്ളൻകുഴിയിൽ പ്രദീപിന്റെ മകൾ എം.പി.ഗോപിക (22) എന്നിവരാണു മരിച്ചത്. വിമാനത്താവള റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്കു സമീപം ഇന്നലെ പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം.

5 വർഷം മുമ്പ് മരിച്ച 4 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം; മരണത്തിൽ അസ്വഭാവികതയുണ്ടോയെന്നതിൽ അന്വേഷണം

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026