കണ്ണൂർ: പരിയാരം അമ്മാനപ്പാറയിൽ ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വായാട്ടുപറമ്പ് സ്വദേശി അഭിനവ് സുരേഷാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.
ഓട്ടോയിലിടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവ് ടിപ്പർ ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തല വേർപെട്ട് ടിപ്പർ ലോറിക്ക് അടിയിലേക്ക് പോയി. ഉടൽ എതിർ വശത്തേക്കും വീണു. തൽക്ഷണം തന്നെ മരിച്ച അഭിനവിന്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.






