BREAKING NEWS

എംഡിഎംഎ സൂക്ഷിച്ചിരുന്നത് താമസിച്ചിരുന്ന ഹോട്ടലിലും ജീപ്പിലുമായി, സ്വന്തം ആവശ്യത്തിന് സൂക്ഷിച്ചിരുന്നതെന്ന് മൊഴി!! മട്ടന്നൂരിൽ എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ, വലയിലായവരിലൊരാൾ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്‌ടർ

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്‌ടർമാർ പിടിയിൽ. ഇർഷാദ്, സിദ്ധാർത്ഥ് എന്നിവരാണ് പിടിയിലായത്. ഇതിൽ ഒരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്‌ടറും മറ്റൊരാൾ ബംഗളൂരുവിലെ പിജി മെഡിക്കൽ വിദ്യാർഥിയുമാണ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്നും സഞ്ചരിച്ചിരുന്ന ഥാർ ജീപ്പിൽ നിന്നുമായി എംഡിഎംഎ കണ്ടെടുത്തു.

അതേസമയം സ്വന്തം ഉപയോഗത്തിനായി ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇവർ ചോദ്യം ചെയ്യലിൽ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർനടപടികൾക്കായി വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിലേക്ക് മാറ്റി.

പൈലറ്റുമാർ തമ്മിൽ കശപിശ; വിമാനം 16,000 അടി താഴ്ചയിലേക്ക്; 180 യാത്രക്കാരുമായി ദുബായ്-ടെൽ അവീവ് വിമാനം സൗദിയിൽ അടിയന്തര ലാൻഡിങ്; ‘7500’ അടിയന്തര കോഡ് ലഭിച്ചതോടെ ഹൈജാക്കിങെന്നു കരുതി പാഞ്ഞടുത്ത് ഇസ്രയേൽ യുദ്ധവിമാനങ്ങൾ

 

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026