കൊച്ചി: കഴിഞ്ഞ ദിവസം നടന്ന കേരള ബാർ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷമായ പോര് സോഷ്യൽ മീഡിയയിൽ. ഹൈക്കോടതി അഭിഭാഷകരായ അവനീഷ് കോയിക്കരയും യശ്വന്ത് ഷേണായിയും തമ്മിലാണ് പോര്. യശ്വന്ത് ഷേണായിയാണ് പോരിന് തുടക്കം കുറിച്ചത്. ആദ്യമായി അഡ്വക്കേറ്റ് നാഗരാജ് നാരായണനും പിന്നീട് അഡ്വക്കേറ്റ് സന്തോഷ് കുമാറിനും എതിരെയായിരുന്നു പോസ്റ്റുകൾ. സന്തോഷ് കുമാർ, നാഗരാജ് നാരായണൻ എന്നിവർ വൻ പിന്തുണയോടെ ജയിച്ചവരും യയശ്വന്ത് ഷേണായി കുറെ റൗണ്ടുകൾക്ക് ശേഷം ജയിച്ചതുമാണ്.
നാഗരാജ് നാരായണൻ അനധികൃത കയ്യേറ്റക്കാരൻ ആണെന്നും സന്തോഷ് കുമാറിന് പ്രാക്ടീസ് ഇല്ലെന്നുമാണ് ആക്ഷേപം. എന്നാൽ നാഗരാജ് നാരായണൻ അംഗമായ ട്രസ്റ്റിന്റെ പേരിലുള്ള ലോ അക്കാദമി കയ്യേറ്റ ഭൂമി അല്ലെന്നും സന്തോഷ് കുമാറിന് സ്വന്തമായി ലോ ഫേം ഉണ്ടെന്നുമാണ് സത്യം.
സോഷ്യൽ മീഡിയയിൽ ഇടുന്ന ഇത്തരം പോസ്റ്റുകളോട് അഭിഭാഷകർക്ക് എതിർപ്പാണ്. അതേ സമയം കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡൻായി മുമ്പ് ജയിച്ച യശ്വന്ത് ഷേണായിക്ക് കഴിഞ്ഞ അഞ്ച് വർഷമെടുത്താൽ പത്തിൽ താഴെ കേസ് മാത്രമാണ് ഉള്ളത് എതിർപക്ഷം ആരോപിക്കുന്നു. അഭിഭാഷകരുമായുള്ള മുൻ ന്യായാധിപ മേരി ജോസഫിന്റെ തർക്കമാണ് അന്ന് യശ്വന്ത് ഷേണായി ജയിക്കാൻ കാരണമായത്. പ്രാക്ടീസ് ഇല്ല എന്ന് തിരിച്ചറിഞ്ഞ ഹൈക്കോടതിയിലെ അഭിഭാഷകർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോല്പിച്ചിരുന്നു. ബാർ കൗൺസിൽ രജിസ്റ്ററിൽ യശ്വന്ത് എൽ എന്നാണ് പേര്.
അഭിഭാഷകർക്ക് കിട്ടേണ്ട ഫയലുകൾ നിയമവിരുദ്ധമായി അഭിഭാഷകരല്ലാത്ത ഭൂമാഫിയകളുടെ ഏജന്റുമാർ കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കണം എന്ന അവനീഷ് കോയിക്കരയുടെ ആവശ്യത്തിൽ അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ യശ്വന്ത് ഷേണായി ഭൂമാഫിയയ്ക്കൊപ്പം നിന്നതാണ് സോഷ്യൽ മീഡിയ തർക്കത്തിന് തുടക്കമായത്. അത് ഇപ്പോൾ കേരള ബാർ കൗൺസിൽ തിരഞ്ഞെടുപ്പിലെ സോഷ്യൽ മീഡിയ പോരിലേയ്ക്ക് വരെ എത്തിച്ചേർന്ന് നിൽക്കുന്നു. യശ്വന്ത് ഷേണായിയുടെ കാപട്യ നിലപാട് തുറന്ന് കാട്ടുമെന്ന വാശിയിലാണ് അവനീഷ് കോയിക്കര. രണ്ട് പേരുടെയും ഭാഗത്ത് അഭിഭാഷകർ ചേർന്നതോടെ മുതിർന്ന അഭിഭാഷകർ പ്രശ്നം എത്രയും വേഗം അവസാനിപ്പിക്കണമെന്ന നിലപാടിലാണ്.
അവനീഷ് കോയിക്കരയുടെ പോസ്റ്റ് ഇങ്ങനെ
എന്റെ അധ്യാപകൻ അല്ല,
എന്റെ സീനിയറുമല്ല,
പക്ഷെ ലോ ആക്കാദമിയിലെ നാരായണൻ സാർ കഴിഞ്ഞാൽ എനിക്ക് ആരാധനയുള്ള ഒരേ ഒരാൾ സന്തോഷ് സാർ ആണ്.
കാരണം സന്തോഷ് സാറിന്റെ പതിനായിരക്കണക്കിന് ശിഷ്യൻമാരിൽ ഒരാളിൽ നിന്ന് പോലും ലോ ട്യൂഷ്യനോ, ജുഡീഷ്യൽ ട്രെയിനിംഗിനോ ഒരു രൂപ പോലും ഫീസ് നിർബന്ധപൂർവ്വം വാങ്ങിയിട്ടില്ല എന്നതാണ് സന്തോഷ് സാറിന്റെ മഹത്വം. കൂടാതെ ഭക്ഷണം കഴിക്കാൻ ഇല്ലാത്തവർക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്ന ഒരാൾ കൂടിയാണ് അദ്ദേഹം.
പഠിപ്പിക്കുന്നതിന് ദക്ഷിണ ആയി കിട്ടുന്നത് മാത്രം വാങ്ങുന്ന ഒരേ ഒരാൾ സന്തോഷ് സർ മാത്രം ആയിരിക്കും. (സാറിന്റെ മാതൃക പിന്തുടരാൻ ശ്രമിക്കാറുണ്ട്). അങ്ങിനെ ഉള്ള സന്തോഷ് സാറിനെ ബാർ കൗൺസിൽ മെമ്പർ ആയ ഒരു അഭിഭാഷകൻ ആക്ഷേപിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരിക്കുന്നത് ഇന്ന് ശ്രദ്ധയിൽ പെട്ടു.
ഭൂമാഫിയയുടെ ഏജന്റ് ആയ അയാൾ അഭിഭാഷകരുടെ രക്ഷകനാണ് എന്ന് സ്വയം പറഞ്ഞുകൊണ്ട് വരുമ്പോൾ അത് മനസ്സിലാക്കാൻ നമ്മൾ അഭിഭാഷകർക്ക് സാധിക്കണം.
അത് മനസ്സിലാക്കാൻ സാധിക്കാതിരുന്ന ചിലർ അയാളെ ബാർ കൗൺസിൽ ഇലക്ഷനിൽ ജയിപ്പിച്ചു.
എന്നാൽ ബാർ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് എല്ലാവരും അയാളുടെ കാപട്യത്തെ തിരിച്ചറിഞ്ഞ് അതിൽ പെടാതെ സന്തോഷ് സാറിനെ ജയിപ്പിച്ചു. അഖിലേന്ത്യാ ബാർ കൗൺസിലേക്ക് കേരള ബാർ കൗൺസിൽ പ്രതിനിധി ആയി ജയിച്ച സന്തോഷ് സാറിനും, സന്തോഷ് സാറിനെ ജയിപ്പിച്ച കേരള ബാർ കൗൺസിൽ അംഗങ്ങൾക്കും, കേരളത്തിലെ സമുന്നതരായ അഭിഭാഷകർക്കും നന്ദി.
അഭിഭാഷരിലെ കാപട്യക്കാരെ ഒറ്റപെടുത്തുക.
സന്തോഷ് സാറിനെ ആക്ഷേപിച്ചു പോസ്റ്റ് ഇട്ട ബാർകൗൺസിൽ അംഗമായ അഭിഭാഷകനെ പുറത്താക്കുക.
അഭിഭാഷകവൃത്തിയുടെ മഹത്വം സംരക്ഷിക്കുക. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ മുൻ ഭാരവാഹി കൂടിയായ ആരോപണം ഉന്നയിച്ച മഹനീയ വ്യക്തിക്ക് കഴിഞ്ഞ 5 വർഷം ഹൈക്കോടതിയിൽ എത്ര കേസ് ഉണ്ട് എന്ന് കൂടി പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം കമന്റ് ഇട്ടാൽ മതി.
എന്ന്,
അവനീഷ് കോയിക്കര
(അഡ്വക്കേറ്റ്, ഹൈക്കോർട്ട് ഓഫ് കേരള & സുപ്രീം കോർട്ട് ഓഫ് ഇന്ത്യ)




