ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. വി ഡി സതീശന്‍ നല്ലൊരു മനുഷ്യനാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വിഷണറിയുള്ള നേതാവാണ് സതീശന്‍. മുഖ്യമന്ത്രിയെന്ന നിലയില്‍ സതീശന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
വി ഡി സതീശനുമായി കേരള ഹൗസിലെ കൊച്ചിന്‍ ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം. ‘വി ഡി സതീശന്‍ നല്ല ഒരു മനുഷ്യനാണ്. നല്ല സഹൃത്താണ്. നല്ല വിഷണറിയുള്ള നേതാവാണ്. എല്ലാവരുടെയും മുഖ്യമന്ത്രിയാണ് വി ഡി സതീശന്‍. രാഷ്ട്രീയത്തില്‍ ശത്രുത കാണേണ്ട കാര്യമില്ല. അദ്ദേഹത്തെ അഭിനന്ദിക്കാനായാണ് ഞാന്‍ ഇവിടെ വന്നത്. കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ കൊണ്ടുവരാന്‍ സതീശന് കഴിയട്ടെ.
എല്ലാവിധ ആശംസകളും നേരുന്നു’, അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. നേരത്തേ വി ഡി സതീശനെ പുകഴ്ത്തി ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി കേന്ദ്രവുമായി സഹകരിക്കുന്ന ആളാണെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.






