BREAKING NEWS

വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎയും കഞ്ചാവും വിതരണം ചെയ്തു, അധ്യാപകന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

· · 1 min read
Share: Copied!

മലപ്പുറം: നിലമ്പൂരും സമീപ പ്രദേശങ്ങളിലും വിദ്യാർഥികൾക്കും യുവാക്കൾക്കും രാസലഹരിയായ എംഡിഎംഎയും കഞ്ചാവും വിതരണം ചെയ്യുന്ന സംഘത്തിലെ കോളജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ പൊലീസ് പിടിയിലായി. മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, റീന ടി.എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ സബ് ഇൻസ്പെക്ടർ അർഷിദ് കെ.എമ്മിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പൊലീസ് ആദ്യം പിടിച്ചെടുത്തു. ഇയാളെ തുടർച്ചയായി ചോദ്യം ചെയ്തപ്പോഴാണ് അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, വിവേക് വിജയൻ, റീന എന്നിവർക്ക് ഇയാൾ സ്ഥിരമായി എംഡിഎംഎ വിൽക്കാറുണ്ടെന്ന വിവരം ലഭിക്കുന്നത്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, കോളജ് അധ്യാപകനായ സുഹൈൽ മറ്റ് പ്രതികളുമായി ചേർന്ന് വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി. അധ്യാപകൻ മൂന്ന് വർഷത്തോളമായി ഈ കോളജിൽ ജോലി ചെയ്തുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
വിവാഹ സൽക്കാരത്തിനിടെ വധുവിനൊപ്പം ഇരിക്കവേ വരൻ കുഴഞ്ഞുവീണു മരിച്ചു ; വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ദാരുണ സംഭവം
29 Nov 2026
BREAKING NEWS
മദ്യപിച്ചെത്തി കെട്ടിടത്തിലെ താമസക്കാരുമായി വഴക്ക്, കലി കയറിയ 24 കാരൻ ​ഗ്യാസ് നിറച്ച സിലിണ്ടറെടുത്ത് മൂന്നാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു, സിലിണ്ടർ പതിച്ചത് ​ഗ്രൗണ്ട് ഫ്ലോറിൽ നിന്ന യുവാവിന്റെ തലയിൽ, 28 കാരന് ​ദാരുണാന്ത്യം
29 Nov 2026
BREAKING NEWS
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വനിതാ ജീവനക്കാരിക്ക് നേരെ ആക്രമണം; കല്ലുകൊണ്ട് തലയ്ക്കടിച്ചു; ഗുരുതര പരിക്ക്; ​യുവതി ആശുപത്രിയിൽ, ആക്രമിച്ച യുവാവിനായി തെരച്ചിൽ
29 Nov 2026
BREAKING NEWS
'ദുബായ് ജൂവലറിയിൽ നിക്ഷേപിച്ചാൽ വൻലാഭം' വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധിപേരെ വലയിലാക്കി; മുൻ കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ വീണ്ടും അറസ്റ്റിൽ
29 Nov 2026