CRIME

‘സ്വത്ത് അനാഥാലയത്തിന് നൽകും’; വാടകവീടുകളിൽനിന്നു ലഭിക്കുന്ന പണത്തിൽ ഒരു വിഹിതം വേണമെന്നു പറഞ്ഞ എഴുപതുകാരനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി

· · 1 min read
Share: Copied!

ചെന്നൈ: തന്റെ സ്വത്ത് അനാഥാലയത്തിനു എഴുതിക്കൊടുക്കുമെന്നുപറഞ്ഞ എഴുപതുകാരനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി. ഇരുവരെയും പോലീസ് അറസ്റ്റുചെയ്തു. സർക്കാർ ബസ് ഡ്രൈവറായി വിരമിച്ച ചെന്നൈ പെരുങ്കുടി സ്വദേശി ശിവപതം ആണ് കൊല്ലപ്പെട്ടത്. ശിവപതത്തിന്റെ ഭാര്യ രേണുക (50), മകൻ മധുസൂദനൻ (38) എന്നിവരാണ് അറസ്റ്റിലായത്.

പെരുങ്കുടിക്കുസമീപം ഓൾഡ് മഹാബലിപുരം റോഡിൽ വിവിധസ്ഥലങ്ങളിൽ ഇവർക്ക് വീടുകളുണ്ട്. അതിൽനിന്നുള്ള വാടക വരുമാനം ലഭിക്കുന്നതിനാൽ മധുസൂദനൻ ജോലി ഉപേക്ഷിച്ച് പത്തുമാസം മുൻപ്‌ ശിവപതത്തോടൊപ്പം താമസം തുടങ്ങി. കുടുംബ തർക്കത്തെ തുടർന്ന് ഒരുമാസം മുൻപ്‌ ശിവപതം വാലജാബാദിനടുത്ത തന്റെ ജന്മഗൃഹത്തിലേക്കു താമസംമാറി.

അവിടെയെത്തിയ രേണുകയും മധുസൂദനനും തനിച്ചുതാമസിക്കുന്നത് അധികച്ചെലവാണെന്നും ചെന്നൈയിലേക്കു മടങ്ങാനും ശിവപതത്തോട് ആവശ്യപ്പെട്ടു. എന്നാൽ ചെന്നൈയിൽ വാടകവീടുകളിൽനിന്നു ലഭിക്കുന്ന പണത്തിൽ ഒരു വിഹിതം തനിക്കുതരാൻ ശിവപതം പറഞ്ഞു. രേണുകയും മകനും അതിനു തയ്യാറായില്ല.

ഇതേത്തുടർന്നുണ്ടായ വഴക്കിനിടെ തന്റെ എല്ലാ സ്വത്തുക്കളും അനാഥാലയത്തിന് എഴുതിക്കൊടുക്കുമെന്ന് ശിവപതം ഭീഷണിമുഴക്കി. സംഭവത്തിന് ഏതാനും ദിവസങ്ങൾക്കകം ശിവപതം മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു രേണുകയും മകനും ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ മരണത്തിൽ സംശയമുണ്ടെന്ന് ചിലർ പോലീസിനെ അറിയിച്ചു.

തുടർന്ന് ചെങ്കൽപ്പെട്ട് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ശിവപതത്തിന്റെ ശരീരത്തിൽ മുറിവുകളുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് രേണുകയെയും മധുസൂദനനെയും ചോദ്യംചെയ്തപ്പോഴാണ് കൊലപാതകമാണെന്നു വ്യക്തമായത്.

അച്ഛനെ കത്തികൊണ്ട് കുത്തിക്കൊന്നതാണെന്ന് മധുസൂദനൻ മൊഴിനൽകി. രേണുകയാണ് വീട്ടിലെ രക്തക്കറകൾ തുടച്ചുമാറ്റിയതെന്നും പോലീസ് പറഞ്ഞു.

 

BREAKING NEWS
"അവൻ വിഡ്ഢിയാണ്, പക്ഷേ ഞാൻ ക്യാപ്റ്റനാണ്, എന്റെ അഹങ്കാരത്തിന് വഴങ്ങുകയാണെങ്കിൽ അവന്റെ ബാഗുകൾ പാക്ക് ചെയ്ത് ഇപ്പോൾ തന്നെ വീട്ടിലേക്ക് അയക്കാം, എന്നാൽ ചെന്നൈയെ വിജയിപ്പിക്കാൻ അവന് കഴിയും, അതുകൊണ്ട് എന്റെ അഭിമാനവും അഹങ്കാരവും മാറ്റിവെച്ച് അവനെ തുടർന്നും കളിപ്പിക്കും," 2023 ഐപിഎല്ലിലെ സംഭവം വെളിപ്പെ...
18 Nov 2026
BREAKING NEWS
മക്കളെ നിങ്ങളുടെ വയസാ അവരുടെ എക്സ്പീരിയൻസിന്!! കുട്ടിക്കൊലയാളികളെ വിദ​ഗ്ധമായി പൂട്ടാനുള്ള തെളിവ് കണ്ടെത്തി പോലീസ്... 17 കാരനും ഉമറും കല്ലിൽ കെട്ടി കിണറ്റിൽ താഴ്ത്തിയ കൊലപാതകം നടത്താൻ ഉപയോഗിച്ചെന്നു കരുതുന്ന ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തി... ഉമറിനെ പൂട്ടാനുള്ള വഴി വെട്ടിത്...
18 Nov 2026
BREAKING NEWS
ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍, ഇപ്പോൾ നമ്മൾ അതിന്റെ ഫലം അനുഭവിക്കുന്നു, വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ്
18 Nov 2026
BREAKING NEWS
ഗവർണറുടെ ശുപാർശ മറയാക്കി പിണറായിയും സംഘവും പിഎസ്‌സിയിൽ കാണിച്ചിരിക്കുന്ന വൃത്തിക്കേടിൽനിന്ന് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട!! കേരളത്തിലെ യുവജനങ്ങളെ മുഴുവൻ ചതിച്ച സർക്കാരാണ് പിണറായിയുടേത്... ഇല്ലാത്ത വേക്കൻസിക്ക് ലിസ്റ്റ് ഉണ്ടാക്കിവിട്ടു, ഒന്നാം റാങ്കുകാരന് പോലും നിയമനമില്ലാത്ത അവസ്ഥ സൃഷ്ടിച്ചു, എ...
18 Nov 2026