BREAKING NEWS

കാപ്പ പ്രതികളോട് ബന്ധം, പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കി

· · 1 min read
Share: Copied!

പത്തനംതിട്ട: ഗുണ്ടകളായ കാപ്പ പ്രതികളോട് ബന്ധം പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കി. ഇടത് അനുകൂല പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി.പി.ഒ നിഷാന്ത് ചന്ദ്രനെയാണ് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ കാപ്പ കേസ് പ്രതികളുമായി നിഷാന്ത് ചന്ദ്രൻ നിരന്തരം ബന്ധം പുലർത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊലീസ് സേനയുടെ അന്തസ്സിനും വിശ്വാസ്യതയ്ക്കും നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയതുമാണ് നടപടിക്ക് കാരണമെന്ന് ഉത്തരവിൽ പറയുന്നു. നിരവധി തവണ ട്രാൻസ്ഫറും സസ്പെൻഷനും നേരിട്ടയാളാണ് നിഷാന്ത്. നിഷാന്തിന് കുപ്രസിദ്ധ ഗുണ്ടകളടക്കമുള്ളവരോട് ബന്ധമുണ്ടെന്ന വിവരം പൊലീസ് സേനയ്ക്കുള്ളിൽ ചർച്ചയായിരുന്നു. ഇതോടെ അന്വേഷണ സമിതിയെ നിയോഗിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിഷാന്ത് ചന്ദ്രൻ ഉപയോഗിച്ചിരുന്ന രണ്ട് ഫോൺ നമ്പറുകളിൽ ഒരു ഫോൺ നമ്പറിൽ നിന്ന് കാപ്പ കേസ് പ്രതിയും നാടുകടത്തപ്പെട്ടയാളുമായ റോഷൻ വർഗ്ഗീസ്, പീച്ചി സ്റ്റേഷനിലെ ഹൈവേ റോബറി കേസിലെ പ്രതിയായ കിരൺ തുടങ്ങിയ ഗുണ്ടകളുമായി നിരവധി തവണ ബന്ധപ്പെട്ടതായി കണ്ടെത്തി. അന്വേഷണത്തിൽ നിഷാന്ത് സ്വകാര്യ നമ്പറിൽ നിന്നും ഔദ്യോഗിക നമ്പറിൽ നിന്നും കാപ്പ കേസ് പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടതായി അന്വേഷണ സമിതി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞ പന്ത്രണ്ടാം തീയതി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. നിഷാന്ത് നൽകിയ വിശദീകരണം തൃപ്തികരമല്ലാതായതോടെയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.

BREAKING NEWS
കള്ളന്മാരിലും കള്ളന്‍... കൂട്ടാളികളറിയാതെ കവര്‍ച്ച ചെയ്ത സ്വര്‍ണവും കവര്‍ന്നു, ഒളിപ്പിച്ചത് നാലേകാൽ പവൻ, വിനോദ് കുടുങ്ങിയത് പൊലീസ് ചോദ്യം ചെയ്യലില്‍
18 Nov 2026
LATEST UPDATES
ആറുമാസം കൊണ്ട് അടിയോടടി..? ഭരണത്തിൽ പ്രതീക്ഷിച്ച മാറ്റമുണ്ടായോ? വാഗ്ദാനങ്ങൾ യാഥാർഥ്യമായോ..? സതീശൻ സർക്കാർ നേരിടുന്ന വെല്ലുവിളികൾ...
18 Nov 2026
BREAKING NEWS
ഉദ്യോഗാര്‍ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചു വരുത്തിയിട്ടു ഗേറ്റില്‍ തടഞ്ഞു, ഏഴ് ദിവസം ഐസിയുവില്‍ കിടന്നിട്ട് വന്ന ആളോടാണ് ഈ നടപടി, മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടല്ലേ വന്നത്, വിമര്‍ശനവുമായി വളര്‍മതി
18 Nov 2026
BREAKING NEWS
"ഷാജന്‍ സ്‌കറിയ ക്രിസ്തീയ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി", അവനെ ഭയപ്പെടുന്ന ഒരുപാട് പേരുണ്ടാകും, അവനോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാള്‍ നല്ലത് രാഷ്ട്രീയം നിര്‍ത്തി പോവുന്നതാണ്-പി വി അന്‍വര്‍
18 Nov 2026