BREAKING NEWS

കള്ളന്മാരിലും കള്ളന്‍… കൂട്ടാളികളറിയാതെ കവര്‍ച്ച ചെയ്ത സ്വര്‍ണവും കവര്‍ന്നു, ഒളിപ്പിച്ചത് നാലേകാൽ പവൻ, വിനോദ് കുടുങ്ങിയത് പൊലീസ് ചോദ്യം ചെയ്യലില്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചയിൽ സംഘത്തിനുള്ളിലും ചതി. കവർച്ച സംഘത്തിലെ മറ്റുള്ളവർ അറിയാതെയാണ് പ്രതി വിനോദ് സ്വർണം ഒളിപ്പിച്ചത്. വിനോദിന്റെ വീടിന് സമീപത്ത് ഒളിപ്പിച്ച സ്വർണം പൊലീസ് കണ്ടെത്തിയിരുന്നു.വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാരന്റെ ബിസിനസ് തകർക്കാൻ വേണ്ടിയിട്ടാണ് ആറ് പേരടങ്ങുന്ന സംഘം കവർച്ചയ്ക്ക് പ്ലാൻ ചെയ്തത്. ഒരുമിച്ച് ഒറ്റക്കെട്ടായി നിൽക്കുമെന്നായിരുന്നു ആറ് പേരുടെയും വിശ്വാസം. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അവർ മുന്നോട്ട് പോയതും. എന്നാൽ വിശ്വാസം കാത്തുസൂക്ഷിക്കാൻ വിനോദ് തയ്യാറായില്ല. കവർച്ചയ്ക്ക് പോകുമ്പോൾ അവർ കരുതിയിരുന്നത് തങ്ങൾ മോഷ്ടിക്കുന്ന സ്വർണത്തിൽ പകുതിയും കണക്കിൽപ്പെടാത്തതായിരിക്കുമെന്നാണ്. അതുകൊണ്ട് തന്നെ എത്ര സ്വർണം നഷ്ടപ്പെട്ടുവെന്ന് പറയാൻ ഉടമ തയ്യാറാകില്ല.

അതിനാൽ പിടിക്കപ്പെടുന്ന സമയത്ത് ഇത്ര സ്വർണം മാത്രമേ തങ്ങളുടെ പക്കലുള്ളൂ എന്ന് പറയാൻ അവർ തീരുമാനിച്ചു. 450 ഗ്രാം സ്വർണം പിടിച്ചെടുത്താൽ തങ്ങളുടെ പക്കൽ ഇത്ര സ്വർണം മാത്രമേയുള്ളൂ, ഇത്ര മാത്രമേ കവർന്നിട്ടുള്ളൂ എന്ന് പൊലീസിനോട് പറയും. ഇങ്ങനയൊരു തീരുമാനത്തിലെത്തിയ ശേഷമാണ് ആറ് പേരും കവർച്ച നടത്തിയത്.
എന്നാൽ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കൂടുതൽ സ്വർണം കവർന്നിട്ടുണ്ടെന്ന് പ്രതികൾക്ക് സമ്മതിക്കേണ്ടി വന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് വെള്ളായണിയിൽ നിന്ന് 146 പവൻ സ്വർണം പിടിച്ചെടുത്തത്. ഇതോടെ മുഴുവൻ സ്വർണവും പിടിച്ചെടുത്തു എന്നാണ് മറ്റുള്ളവർ വിചാരിച്ചത്.

എന്നാൽ പ്രതികളിലൊരാളായ വിനോദിനെ വിശദമായി ചോദ്യം ചെയ്തതോടെ താൻ കുറച്ചു സ്വർണം എടുത്തിട്ടുണ്ടെന്ന് സമ്മതിക്കുകയായിരുന്നു. ഇത് കവർച്ചാ സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കും പുതിയ അറിവായിരുന്നു. മാത്രമല്ല, കവർച്ചയ്ക്ക് ക്വട്ടേഷൻ കൊടുത്ത ജ്വല്ലറി ഉടമകളായ ജയറാമിനും അമലിനും ഇക്കാര്യം അറിവുണ്ടായിരുന്നില്ല. അതിനേക്കാളേറെ ഒപ്പം പോയിരുന്ന അനിലും അനൂപും വിനോദ് സ്വർണം എടുത്തിരുന്നത് അറിഞ്ഞിരുന്നില്ല. നാലേകാൽ പവൻ സ്വർണമാണ് വിനോദ് എടുത്തിരുന്നത്. ഇത് അയാൾ സ്വന്തം വീടിനടുത്തുള്ള പ്രദേശത്ത് കുഴിച്ചിട്ടു. ഇന്നലെ പൊലീസ് വിനോദുമായി എത്തി ഈ സ്വർണം വീണ്ടെടുത്തിട്ടുണ്ട്.

LATEST UPDATES
ആറുമാസം കൊണ്ട് അടിയോടടി..? ഭരണത്തിൽ പ്രതീക്ഷിച്ച മാറ്റമുണ്ടായോ? വാഗ്ദാനങ്ങൾ യാഥാർഥ്യമായോ..? സതീശൻ സർക്കാർ നേരിടുന്ന വെല്ലുവിളികൾ...
18 Nov 2026
BREAKING NEWS
ഉദ്യോഗാര്‍ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചു വരുത്തിയിട്ടു ഗേറ്റില്‍ തടഞ്ഞു, ഏഴ് ദിവസം ഐസിയുവില്‍ കിടന്നിട്ട് വന്ന ആളോടാണ് ഈ നടപടി, മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടല്ലേ വന്നത്, വിമര്‍ശനവുമായി വളര്‍മതി
18 Nov 2026
BREAKING NEWS
"ഷാജന്‍ സ്‌കറിയ ക്രിസ്തീയ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി", അവനെ ഭയപ്പെടുന്ന ഒരുപാട് പേരുണ്ടാകും, അവനോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാള്‍ നല്ലത് രാഷ്ട്രീയം നിര്‍ത്തി പോവുന്നതാണ്-പി വി അന്‍വര്‍
18 Nov 2026
BREAKING NEWS
വി ഡി സതീശന്റേത് ഏകാധിപത്യ ശൈലി, കൂട്ടായ ചർച്ചകൾ നടക്കുന്നില്ല, മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രിമാര്‍
18 Nov 2026