BREAKING NEWS

ഫോണിൽ മറ്റൊരാളുമായി സംസാരിക്കുന്നു, ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടോയെന്ന് സംശയം, ഉറങ്ങിക്കിടന്ന 28 കാരിയെ ഭർത്താവ് തലയറുത്ത് കൊലപ്പെടുത്തി!! യുവതി മരിക്കുന്നതിനു മുൻപ് ക്രൂരമായി പീഡിപ്പിച്ചു, കൊല്ലുമെന്ന് ഭർത്താവ് നിരന്തരം ഭീഷണിപ്പെടുത്തി, ഒടുവിൽ അങ്ങനെതന്നെ ചെയ്തു- സഹോ​ദരി

· · 1 min read
Share: Copied!

ഹർദോയ്: മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഉറങ്ങിക്കിടന്ന ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. വെട്ടിൽ യുവതിയുടെ തല ശരീരത്തിൽനിന്ന് വേർപെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പാർവേസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്.

പോലീസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം പാർവേസും 28 കാരിയായ ഭാര്യ നഗ്മയും വിവാഹിതരായിട്ട് 12 വർഷമായി. കുടുംബസ്വത്ത് വിഭജിച്ചതിന് പിന്നാലെ അടുത്തിടെ പാർവേസ് കുടുംബവീട് വിറ്റിരുന്നു. തുടർന്ന് കഴിഞ്ഞ ഒന്നര മാസത്തോളമായി ഹർദോയിയിലെ ഇസ്ലാംനഗർ തിലിയ പ്രദേശത്ത് വാടകവീട്ടിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്.

ഇതിനിടെ നഗ്മയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നും ഫോണിലൂടെ മറ്റൊരു പുരുഷനുമായി സംസാരിക്കുന്നുണ്ടെന്നും പാർവേസ് നിരന്തരം സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിനെച്ചൊല്ലി ഇരുവരും പലപ്പോഴും വഴക്കിട്ടിരുന്നു. സെപ്റ്റംബർ 9ന് രാത്രിയിൽ നഗ്മ ഉറങ്ങിക്കിടക്കുന്നതിനിടെ പാർവേസ് മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

കൊലപാതകത്തിന് പിന്നാലെ പാർവേസ് നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.

അതേസമയം, നഗ്മയുടെ സഹോദരി സബ്ബോ സഹോ​ദരി ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. കൊലപാതകത്തിന് മുൻപുള്ള ഒരാഴ്ചയോളം പാർവേസ് നഗ്മയെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് സഹോദരിയുടെ ആരോപണം. കഴുത്തറുക്കുമെന്ന് ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും ഒടുവിൽ അതുതന്നെ ചെയ്തെന്നും സബ്ബോ പറഞ്ഞു.

ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും സംഭവത്തിൽ പങ്കുണ്ടായിരുന്നുവെന്നും സബ്ബോ ആരോപിച്ചു. പാർവേസിന്റെ ഒരു സഹോദരിയും ഭർത്താവും കൊലപാതകം നടന്ന മുറിയുടെ തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നും അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അവർക്കാണ് അറിയുകയെന്നും സബ്ബോ ആരോപിച്ചു. സമീപത്ത് രക്തം പുരണ്ട ഒരു ബനിയൻ തൂക്കിയിട്ട നിലയിൽ കണ്ടെത്തിയതായും അവർ പറഞ്ഞു.

നഗ്മയുടെ മാതാവ് സാഹിദയും പാർവേസിനെതിരെ ആരോപണവുമായി രംഗത്തെത്തി. മകളെ ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും കൊലപ്പെടുത്തുമെന്നും കഴുത്തറുക്കുമെന്നും കഴിഞ്ഞ മൂന്ന് നാല് ദിവസമായി ഭീഷണിപ്പെടുത്തിയിരുന്നതായും സാഹിദ ആരോപിച്ചു. പാർവേസിന്റെ മാതാവും മൂന്ന് സഹോദരിമാരും നഗ്മയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും സാഹിദ ആരോപിച്ചു. അതേസമയം സംഭവത്തിൽ കുടുംബാംഗങ്ങളുടെ പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

BREAKING NEWS
"ബഹുമാനപ്പെട്ട ജഡ്ജിമാരോട് ഞാൻ യാതൊരു പ്രത്യേക പരിഗണനയും ആവശ്യപ്പെടുന്നില്ല, സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കുകയും ഞങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നീതിയെന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നത്, ജയിലിൽവെച്ചുതന്നെ ഞാൻ മരിച്ചേക്കും, ഭാര്യയ്ക്കും ചിക...
17 Nov 2026
BREAKING NEWS
സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുത്, ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല, സ്വീകരണ സ്ഥലം, ഇടനാഴികൾ, ചികിത്സ- തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ക്യാമറകൾ സ്ഥാപിക്...
17 Nov 2026
BREAKING NEWS
അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര.... ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും
17 Nov 2026
BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026