BREAKING NEWS

“നീ എന്ത് വേണമെങ്കിലും ചെയ്തോ, ഞാൻ ചാവില്ല, വണ്ടി നിർത്ത്”, കാമുകന്‍ മറ്റൊരു യുവതിക്കൊപ്പം, ആക്രോശിച്ച് ചാടിയടുത്ത യുവതിയെ കാറിടിച്ചിട്ട് യുവാവ്

· · 1 min read
Share: Copied!

ലഖ്‌നൗ: വഴിതടയാൻ ശ്രമിച്ച യുവതിയെ അപകടകരമായി ഇടിച്ചിട്ട് കാർ ഡ്രൈവർ. കാമുകനെ മറ്റൊരു യുവതിക്കൊപ്പം കണ്ടതിനെ തുടർന്നാണ് യുവതി കാർ തടയാൻ ശ്രമിച്ചത്. ഇടിച്ചിട്ട് മുന്നോട്ടെടുക്കാൻ ശ്രമിച്ച കാറിന്റെ ബോണറ്റി യുവതി പതിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. ലഖ്‌നൗ ഗോമതി നഗറിലെ ജനേശ്വർ മിശ്ര പാർക്കിന് സമീപമായിരുന്നു സംഭവം. പാർക്കിന് സമീപത്തായി തന്റെ ആൺസുഹൃത്ത് മറ്റൊരു യുവതിയോടൊപ്പം നിൽക്കുന്നത് യുവതി കണ്ടു. ഇതോടെയാണ് യുവതി സ്ഥലത്തേക്ക് ഓടിയെത്തിയത്.

വാക്കേറ്റത്തിന് പിന്നാലെ യുവാവ് കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, യുവതി കാർ തടയുകയും ബോണറ്റിൽ അടിക്കുകയും ചെയ്തു. എന്നിട്ടും കാർ നിർത്താതെ യുവാവ് വാഹനം മുന്നോട്ടെടുക്കുന്നത് ദൃശ്യത്തിൽ കാണാം. അപകടകരമായി മുന്നോട്ടെടുത്ത കാറിൽ തട്ടി യുവതി വീഴുന്നതും കാർ ഓടിച്ചു പോകുന്നതും വീഡിയോയിലുണ്ട്. “നീ എന്ത് വേണമെങ്കിലും ചെയ്തോ, ഞാൻ ചാവില്ല, വണ്ടി നിർത്ത്” എന്ന് ആക്രോശിച്ചുകൊണ്ട് യുവതി ബോണറ്റിൽ അടിക്കുന്നതും ദൃശ്യത്തിലുണ്ട്. കുറച്ചുദൂരം മുന്നോട്ട് പോയതിനുശേഷം യുവാവ് കാറിന്റെ വേഗം കൂട്ടി. ഇതോടെ യുവതി റോഡിലേക്ക് തെറിച്ചുവീഴുന്നതും ദൃശ്യത്തിലുണ്ട്.

വ്യാജപേര് പറഞ്ഞാണ് യുവാവ് തന്നോട് പ്രണയത്തിലായതെന്നാണ് യുവതി ആരോപിച്ചു. ഷാഹ്നവാസ് എന്നായിരുന്നു യുവാവിന്റെ യഥാർത്ഥ പേര്. എന്നാൽ, തന്നോട് ‘യാഷ് ഠാക്കൂർ’ എന്നാണ് ഇയാൾ പറഞ്ഞിരുന്നതെന്നും യുവതി വ്യക്തമാക്കുന്നു. പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് യുവാവിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026