തിരുവനന്തപുരം: തിയേറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയുമായി ബന്ധപ്പെട്ട പരിശോധനയിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ടെന്നും തിയേറ്റർ ഉടമകൾ ഇക്കാര്യം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
തിയേറ്ററുകളിൽ അന്യായവില ഈടാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പരിശോധനയുടെ ഭാഗമായി 33 കേസുകൾ രജിസ്റ്റർ ചെയ്തതായും അദ്ദേഹം അറിയിച്ചു. വരും ദിവസങ്ങളിലും കൃത്യമായ ഇടവേളകളിൽ തിയേറ്ററുകളിൽ പരിശോധന തുടരുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.




