BREAKING NEWS

പരാജയപ്പെട്ടതിന്റെ കാരണം എന്താണെന്ന് ഇതുവരെ അവർ തിരിച്ചറിഞ്ഞിട്ടില്ല, ഉത്തരവാദിത്വം പാവം ഗോവിന്ദന്റെ തലയിലിട്ട് പി ബി മുങ്ങി, കാരണക്കാരായവർ രസകരമായി രക്ഷപ്പെട്ടു, അത് വളരെ നല്ലതാണ്, ഞങ്ങൾക്കതിൽ യാതൊരു വിഷമവുമില്ല, പരിഹാസവുമായി വി ഡി സതീശന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദന്റെ തലയിലും വോട്ട് ചെയ്ത ജനങ്ങളുടെ തലയിലും വെച്ച് പി.ബി മുങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്റെ പരിഹാസം. പരാജയപ്പെട്ടതിന്റെ കാരണം എന്താണെന്ന് ഇതുവരെ അവർ തിരിച്ചറിഞ്ഞിട്ടില്ല. തോൽവിക്ക് കാരണക്കാരായവർ രസകരമായി രക്ഷപ്പെട്ടുനിൽക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. അത് വളരെ നല്ലതാണ്.

ഞങ്ങൾക്കതിൽ യാതൊരു വിഷമവുമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. റിപ്പോർട്ടർ ചാനലിലെ പോലീസ് പരിശോധന നിയമപരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാർത്താപ്രക്ഷേപണം തടസ്സപ്പെടുത്തിയതായി അറിയില്ല. താനും ആ വാർത്ത അറിഞ്ഞത് ആ ചാനലിലൂടെയാണ്.

കായികവകുപ്പ് ഒരു പരാതി ആഭ്യന്തരവകുപ്പിന് നൽകിയിരുന്നു. അതുപ്രകാരം രൂപീകരിച്ച എസ്.ഐ.ടിയുടെ നിയമപരമായ റെയ്ഡ് ആണ് റിപ്പോർട്ടർ ടിവിയിൽ ഉണ്ടായത്. ഫോണുകൾ പിടിച്ചെടുത്തത് പോലീസിന്റെ അന്വേഷണവിധേയമായ കാര്യമാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026