BREAKING NEWS

‘തോറ്റെന്ന് പറഞ്ഞ് തലയിൽ കൈവെച്ച് അയ്യോ പാവം പറയുന്ന പാർട്ടിയല്ല; തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ ഞങ്ങൾക്കറിയാം’; എം.എം. മണി

· · 1 min read
Share: Copied!

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെന്ന് കരുതി തലയിൽ കൈവെച്ച് ‘അയ്യോ പാവം’ പറഞ്ഞിരിക്കുന്ന പാർട്ടിയല്ല സി.പി.എം എന്ന് മുതിർന്ന നേതാവ് എം.എം. മണി. തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ കൃത്യമായി പരിശോധിക്കുമെന്നും നേതൃത്വത്തിനോ സർക്കാരിനോ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ നേതൃത്വത്തിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നേതൃത്വം തന്നെ തിരുത്തും. പാർട്ടിയും മുന്നണിയും ആവശ്യമായ തിരുത്തലുകൾ നടത്തും. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ദൗർബല്യമുണ്ടെങ്കിൽ അതും പരിശോധിച്ച് തിരുത്തലിന് വിധേയമാക്കുന്ന പാർട്ടിയാണ് സി.പി.എം എന്നും എം.എം. മണി പറഞ്ഞു.

തോൽവിയിൽ തളർന്നിരിക്കാതെ പാർട്ടി സ്വന്തം നിലപാടുകൾ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. “തിരഞ്ഞെടുപ്പ് തോറ്റു എന്നൊന്നും പറഞ്ഞ് തലയിൽ കൈവെച്ച് ‘അയ്യോ പാവം’ പറയുന്ന പാർട്ടിയല്ല. എന്തുകൊണ്ട് തോറ്റു, ഞങ്ങൾ തിരുത്തേണ്ടതുണ്ടോ, ഞങ്ങളുടെ നിലപാടിൽ മാറ്റം വരുത്തേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് തിരുത്തുന്ന പാർട്ടിയാണ് ഞങ്ങളുടേത്,” മണി പറഞ്ഞു.

സംസ്ഥാന കമ്മിറ്റി പാർട്ടി സെക്രട്ടറിയെ ശാസിച്ചെന്ന പ്രചാരണത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും എം.എം. മണി വ്യക്തമാക്കി. “സംസ്ഥാന കമ്മിറ്റി സെക്രട്ടറിയെ ശാസിച്ചോ എന്നൊന്നും എനിക്കറിയില്ല. ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ല. ചുമ്മാ എന്തെങ്കിലും വല്ല വിവരക്കേടും പറഞ്ഞിട്ട് അത് എന്നോട് ചോദിച്ചിട്ട് കാര്യമില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനിൽ എട്ട് വനിതകൾ വധശിക്ഷയുടെ വക്കിൽ ; നാല് പേർ പ്രക്ഷോഭ കേസുകളിലുൾപ്പെട്ടവർ; ആശങ്ക പ്രകടിപ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026