BREAKING NEWS

’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം: നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും തിരുവനന്തപുരത്തെത്തി. നഗരത്തിലെത്തിയ ഇരുവരും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രദർശനത്തിന്റെയും ഋഷഭ് ഷെട്ടിയുടെയും ഭാര്യയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. തെന്നിന്ത്യൻ സിനിമാരംഗത്തുനിന്നുള്ള നിരവധി താരങ്ങൾ റിസപ്‌ഷനിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

വൈകിട്ട് ആറര മുതൽ ട്രിവാൻഡ്രം ക്ലബ്ബിലെ സുബ്രഹ്മണ്യം ഹാളിലാണ് വിവാഹ റിസപ്‌ഷൻ നടക്കുന്നത്. സെപ്റ്റംബർ 13ന് താജ് കോവളത്ത് ആരംഭിച്ച മൂന്ന് ദിവസം നീണ്ട വിവാഹാഘോഷങ്ങൾക്ക് ശേഷമാണ് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർക്കുമായി റിസപ്‌ഷൻ സംഘടിപ്പിക്കുന്നത്.

രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അഹാന അഭിനയരംഗത്തേക്ക് എത്തിയത്. അതേ ചിത്രത്തിൽ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവർത്തിച്ചാണ് നിമിഷ് രവിയും കരിയർ ആരംഭിച്ചത്. സിനിമയുടെ സെറ്റിൽവെച്ചാണ് ഇരുവരും പരിചയപ്പെടുകയും സൗഹൃദത്തിലാകുകയും ചെയ്തതെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ.

അഹാനയുടെ കരിയറിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായ ‘ലൂക്ക’യുടെ ഛായാഗ്രഹണം നിർവഹിച്ചതും നിമിഷ് രവിയായിരുന്നു. ടൊവിനോ തോമസും അഹാനയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ മനോഹരമായ ഫ്രെയിമുകളും ദൃശ്യാവിഷ്കാരവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി മുൻനിര ഛായാഗ്രാഹകനായി നിമിഷ് മാറിയപ്പോഴും അഹാനയുമായുള്ള സൗഹൃദം തുടർന്നു. അഹാനയുടെ കുടുംബത്തിലെ സ്വകാര്യ ചടങ്ങുകളിലും നിമിഷ് രവിയും കുടുംബവും സജീവ സാന്നിധ്യമാണ്. വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ ഇരുവരും പരസ്യമായി പങ്കുവയ്ക്കാറില്ലെങ്കിലും യാത്രാ ചിത്രങ്ങളിലൂടെയും പിറന്നാൾ ആശംസകളിലൂടെയും ഇൻസ്റ്റാഗ്രാമിൽ തങ്ങളുടെ അടുപ്പം പലപ്പോഴും ഇരുവരും പങ്കുവച്ചിട്ടുണ്ട്.

കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ വിവാഹച്ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും അഹാന തന്നെ വൈകാതെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026