തിരുവനന്തപുരം: സൈനികനായ മകനെ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയതറിഞ്ഞ് മനോവിഷമത്തിൽ പിതാവ് ജീവനൊടുക്കി. മാറനല്ലൂർ ചീനിവിള ചെമ്മോട് ശ്രീഹരിയിൽ ഋഷികേശൻ നായർ (69) ആണ് ജീവനൊടുക്കിയത്. ഡൽഹിയിൽ സൈനികനായ മകൻ വിശാഖിനെ (38) ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ വീട്ടിൽ അറിയിപ്പെത്തി. ഇതിനു പിന്നാലെ പിതാവ് ഋഷികേശൻ നായർ വീടിനു പിന്നിലെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഋഷികേശൻ നായരുടെ മൃതദേഹം മോർച്ചറിയിലാണ്. വിശാഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം ഇരുവരുടെയും സംസ്കാരം നടക്കും. ഋഷികേശൻ നായരുടെ ഭാര്യ തങ്കമണി. മകൾ: കാർത്തിക. മരുമകൻ: അജിത്. വിശാഖിന്റെ ഭാര്യ ശ്രീജ. മക്കൾ: ദിവ്യദർശിനി, സ്വാതിലക്ഷ്മി.






