BREAKING NEWS

തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നും ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ മോഷ്ടിച്ചു, സീനിയർ സിവിൽ പൊലീസ് ഓഫീസർക്കെതിരെ കേസ്, പ്രതി ഒളിവില്‍

· · 1 min read
Share: Copied!

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ലഹരിവസ്തുക്കൾ മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ കേസെടുത്തു. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെതിരെയാണ് കേസ്. ഏഴ് ചാക്കോളം വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് സബിത്ത് കവർന്നത്. ചെക്ക്‌പോസ്റ്റിൽ നിന്ന് പിടികൂടി കോടതി ഉത്തരവുപ്രകാരം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണിത്. കഴിഞ്ഞ ദിവസം റൈറ്ററും അസിസ്റ്റന്റ് റൈറ്ററും പരിശോധനയ്ക്കായി എത്തിയപ്പോഴാണ് തൊണ്ടിമുതൽ കാണാനില്ലെന്ന വിവരം അറിയുന്നത്.

സ്റ്റേഷന്റെ പൂട്ടു പൊളിക്കാതെ റൈറ്ററുടെ പക്കലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്ന് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ സ്റ്റേഷനിലുള്ള പൊലീസുകാരനിലേക്ക് തന്നെ സംശയം നീളുകയായിരുന്നു. ഒരു കാറിലെത്തി ചാക്കുകൾ കടത്തിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൈത്തിരി സ്വദേശിയായ സിസിപിഒ സബിത്താണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായത്. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

 

BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026
BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026
BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026
BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026