BREAKING NEWS

ഷാപ്പിൽ കള്ളിനൊപ്പം സ്പിരിറ്റ് കച്ചവടവും; 127 ലിറ്റർ സ്പിരിറ്റുമായി ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ; രഹസ്യവിവരത്തെ തുടർന്ന് മൂന്നുമാസത്തോളമായി എക്സൈസ് സംഘം നിരീക്ഷണം നടത്തിയതിനൊടുവിലാണ് പൊക്കിയത്

· · 1 min read
Share: Copied!

കോട്ടയം: കള്ളുവിൽപ്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിയെന്ന കേസിൽ ഷാപ്പുടമയും ജീവനക്കാരനും അറസ്റ്റിൽ. കുറവിലങ്ങാട് കുടക്കച്ചിറയിലെ ടി.എസ്. നമ്പർ 78 ഷാപ്പ് നടത്തിപ്പുകാരൻ വെളിയന്നൂർ മുണ്ടത്താനത്ത് എം.കെ. മാത്യു (51), ജീവനക്കാരൻ ഇടുക്കി കൊന്നത്തടി പാറത്തോട് പുതുക്കുളത്തിൽ പ്രിൻസ് മാത്യു (40) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.

ഷാപ്പിൽനിന്ന് 127 ലിറ്റർ സ്പിരിറ്റും 57 ലിറ്റർ കള്ളും സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന വാഹനവും പിടിച്ചെടുത്തു. ഷാപ്പ് ലൈസൻസി ജോസഫ് മാത്യുവിനെതിരെയും എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാൾക്കായി അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഷാപ്പിൽ എത്തിച്ചിരുന്ന സ്പിരിറ്റ് നേരിട്ട് സ്പിരിറ്റായും കള്ളിൽ ചേർത്തും വിൽപ്പന നടത്തിയിരുന്നതായാണ് എക്സൈസിന്റെ കണ്ടെത്തൽ. ഷാപ്പിൽ നിരന്തരം സ്പിരിറ്റ് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് മൂന്നുമാസത്തോളമായി എക്സൈസ് സംഘം സ്ഥലത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു.

ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അസി. എക്സൈസ് കമ്മിഷണർ എസ്. സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഷാപ്പിൽ പരിശോധന നടത്തിയത്. നാല് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 127 ലിറ്റർ സ്പിരിറ്റാണ് പരിശോധനയിൽ കണ്ടെത്തിയത്. സ്പിരിറ്റ് എത്തിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.

പിടിച്ചെടുത്ത സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ ചുമതലയുള്ള പത്തനംതിട്ട ഡി.സി.പി. എൽ. ഷിബുവിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.

എക്സൈസ് ഇൻസ്പെക്ടർ ആർ. ദർശക്, കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി. ആനന്ദ് രാജ്, പ്രിവന്റീവ് ഓഫീസർമാരായ കെ. അഫ്‌സൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപക്, ജിഷ്ണു, ബിപിൻ ജോയ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

പിടിയിലായ പ്രതികളെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

‘വീഴ്ച ജനങ്ങൾക്കല്ല, പാർട്ടിക്കാണ്’; ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ സിപിഎം വിജയിച്ചില്ല; തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുകയാണ് വേണ്ടത്’: തോമസ് ഐസക്ക്

BREAKING NEWS
കിട്ടിയതൊന്നും തിരിച്ചുകൊടുക്കാതെ വീട്ടിൽ പോയ ചരിത്രം ഞങ്ങളുടെ പിള്ളേർക്കില്ലാ യൂസഫേ... കാർന്നോമ്മാര് അങ്ങനെ പഠിപ്പിച്ച് വിട്ടിട്ടില്ല!! അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യൻ താരങ്ങളുടെ ആഘോഷം...മാതാപിതാക്കൾ കുട്ടിക്കാലത്ത് പകർന്നുനൽകിയ മൂല്യങ്ങളും ധാർമികതയുമാണ് കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്- ...
15 Nov 2026
BREAKING NEWS
കലിപ്പ് തീരുന്നില്ല... മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ല, മൈക്ക് വലിച്ചെറിഞ്ഞു, ജൗൽജിബി മേളയുടെ ഉദ്ഘാടന വേദി അടിച്ചു തകർത്ത് കോൺഗ്രസ് എംഎൽഎയും അനുയായികളും
15 Nov 2026
BREAKING NEWS
പടച്ചോനേ ഇക്ക പെട്ട്... മലേഷ്യയിൽ നിന്നെത്തിയ ഭർത്താവിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ ഒരേസമയമെത്തിയത് മൂന്ന് ഭാര്യമാർ, തന്റെ ഭർത്താവെന്നു പറഞ്ഞു മൂവരും തമ്മിൽ കയ്യാങ്കളി, പിന്നാലെ ആരുടെ കൂടെ പോകണമെന്ന പേരിൽ തർക്കവും ഭരണിപ്പാട്ടും, ഇടപെട്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ- വീഡിയോ വൈറൽ
15 Nov 2026
Main slider
മീൻപിടിക്കാൻ വയലിലിറങ്ങിയതിനിടെ വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽ തൊട്ടു, മലപ്പുറത്ത് 13-കാരന് ദാരുണാന്ത്യം; കെഎസ്ഇബിക്കെതിരെ പ്രതിഷേധം
15 Nov 2026